
മേയ് ഒന്ന് മുതൽ 18വയസ് പൂർത്തിയായ എല്ലാവർക്കും വാക്സിൻ; രജിസ്ട്രേഷൻ ശനിയാഴ്ച മുതൽ ; വാക്സിനേഷനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?; അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: പതിനെട്ടു വയസ്സു പൂര്‍ത്തിയായവര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിന് രജിസ്‌ട്രേഷന്‍ ശനിയാഴ്ച തുടങ്ങും. മെയ് ഒന്നു മുതലാണ് ഇവര്‍ക്കു വാക്‌സിന്‍ നല്‍കുക.
രാജ്യത്ത് നിലവില്‍ നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ളവര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. തുടക്കത്തില്‍ അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒന്നു മുതല്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്കു വാക്‌സിന്‍ നല്‍കിത്തുടങ്ങി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മെയ് ഒന്നു മുതല്‍ പതിനെട്ടു തികഞ്ഞ എല്ലാവര്‍ക്കും വാക്‌സീന് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതു പ്രകാരമാവും വാക്‌സിന്‍ ലഭിക്കുക.
വാക്സിനേഷനായി രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ?
1. https://www.cowin.gov.in ൽ കയറി ‘Register yourself’ ക്ലിക് ചെയ്യുhക
2. Mobile No , OTP എന്നിവ നൽകി verify ചെയ്യുക.
3. ശേഷം ID proof Select ചെയ്ത് ID No, പേര്, Gender , year of birth എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
തുടർന്നു രജിസ്ട്രേഷൻ ആയതായി കാണിക്കുന്ന പേജിൽ Status – unscheduled ആയിരിക്കും .
4. അതിൽ Action എന്ന ഭാഗത്ത് ചെറിയ calendar symbol ൽ click ചെയ്താൽ appointment book ചെയ്യാനുള്ള Form കാണാം [ Pic – 2 ]
5. അവിടെ സംസ്ഥാനവും ജില്ലയും Select ചെയ്ത് , vaccination center സ്ഥിതി ചെയ്യുന്ന block ഉം Pincode ഉം Select ചെയ്താൽ ആ പ്രദേശത്തെ Centers കാണാം.
6. അതിൽ ഓരോന്നിലായി Click ചെയ്താൽ Availability കാണിക്കും.
Paid എന്നു കാണുന്ന Center തെരഞ്ഞെടുത്താൽ വാക്സിന് പണം നൽകണം 250 രൂപയാണ് Rate. മറ്റുള്ളിടത്ത് സൗജന്യമാണ്.
7.സൗകര്യാർത്ഥം Forenoon / afternoon select ചെയ്ത് appointment book ചെയ്യുക
8. Vaccine appointment details download ചെയ്യുക.
9. Site ൽ നൽകിയ ID യുമായി center ൽ പോവുക. Register ചെയ്തതാണെന്ന് പറയുക.
10. vaccine എടുക്കുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും Mob.No. ഉം OTP യും നൽകി login ചെയ്ത് appointment edit ചെയ്ത് സമയവും സെന്ററും മാറ്റാവുന്നതാണ്.
11. ഒരു Mob.No. ൽ 4 പേർക്ക് വരെ Register ചെയ്യാം.
12. vaccination ന് ശേഷം login ചെയ്ത് vaccination certificate download ചെയ്യാം.
നിലവിൽ 60 വയസുകഴിഞ്ഞ എല്ലാപേർക്കും 45 വയസ് കഴിഞ്ഞ ഗുരുതര അസുഖമുള്ളവർക്കും വാക്സിൻ ലഭ്യമാണ്.