
കൊവിഡ് രണ്ടാം വരവ്: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പ്ളസ് ടു പരീക്ഷകൾ മാറ്റില്ല: സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊവിഡ് രണ്ടാം വരവിൽ രാജ്യം ഭയന്ന് നിൽക്കെ പരീക്ഷകൾ മാറ്റമില്ലാതെ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കർശന കൊവിഡ് മാനദണ്ഡങ്ങളോടെയാകും പരീക്ഷ നടത്തുക.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നാ ബ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ പത്രക്കുറിപ്പ് പുറത്തിറക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ പുരോഗമിക്കുന്നത്. പരീക്ഷ മാറ്റണമെന്ന ആവശ്യം ആരും വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ വെച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍വകലാശാലകള്‍ പരീക്ഷ മാറ്റിവച്ചിരുന്നു. കേരള സര്‍വകലാശാല, മലയാള സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, സംസ്കൃത സര്‍വകലാശാല എന്നീ സര്‍വകലാശാലകളിലെ പരീക്ഷകളാണ് മാറ്റിയത്.
ഗവര്‍ണറുടെ നിര്‍ദേശപ്രകാരമായിരുന്നു തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ജെഇഇ മെയിന്‍ പരീക്ഷയും മാറ്റിയിട്ടുണ്ട്. 27,28,30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് തീയതി അറിയിക്കുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.