video
play-sharp-fill
എല്ലാം നശിപ്പിച്ചത് ആ പെണ്ണാണ്…! അവളെ കെട്ടിക്കൊണ്ട് വന്നപ്പോൾ കഷ്ടകാലം തുടങ്ങി: ഒടുവിൽ സ്വത്തും പോയി: ബിൻസി കുടുംബം തകർത്ത കഥ പറഞ്ഞ് ജോമോൻ

എല്ലാം നശിപ്പിച്ചത് ആ പെണ്ണാണ്…! അവളെ കെട്ടിക്കൊണ്ട് വന്നപ്പോൾ കഷ്ടകാലം തുടങ്ങി: ഒടുവിൽ സ്വത്തും പോയി: ബിൻസി കുടുംബം തകർത്ത കഥ പറഞ്ഞ് ജോമോൻ

സിനിമ ഡെസ്ക്

കൊച്ചി: പനച്ചേൽ കുട്ടപ്പായിയും മക്കളുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ വൈറൽ ചർച്ച. ഓരോ ദിവസവും പുതിയ പുതിയ ചർച്ചകളാണ് കുട്ടപ്പായിയും മക്കളും പ്രധാന കഥാപാത്രങ്ങളാകുന്ന ജോജിയിൽ നിറയുന്നത്. ഇതിനിടെയാണ് കൂട്ടത്തിലുള്ള കുടുംബാംഗത്തെ കുറ്റപ്പെടുത്തി ജോമോൻ തന്നെ രംഗത്ത് എത്തിയത്.

കുടുംബത്തിലെ നിർണ്ണായകമായ കഥ പറഞ്ഞ് രംഗത്ത് എത്തിയത് ജോമോനായി തകർത്ത് അഭിനയിച്ച ബാബുരാജാണ്. ജോജിയുടെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ്റെ ഭാര്യയായ ഉണ്ണിമായ പ്രസാദിൻ്റെ ചിത്രം സഹിതമാണ് ഇപ്പോൾ ബാബുരാജിൻ്റെ കുറിപ്പ് വൈറലായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബുരാജിന്റെ കുറിപ്പ് ഇങ്ങനെ:

ബിന്‍സി …പനചെല്‍ തറവാടിന്റെ തകര്‍ച്ചക്ക് കാരണം ജെയ്സണ്‍ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാന്‍ ,വളരെ ചെറുപ്പത്തിലേ ‘അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പന്‍ ഇത്തിരി സ്ട്രിക്ട് ആയാണ് വളര്‍ത്തിയത് എന്നത് സത്യമാണ് .ബിന്‍സി കുടുംബത്തില്‍ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി ,,എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചതും അവസാനം പൊലീസ് കേസ് ആക്കിയതും എല്ലാം ബിന്‍സിയുടെ ഇടപെടലുകള്‍ ആണ് ..ഇപ്പൊ അവസാനം എന്തായി ….സ്വത്തുക്കള്‍ എല്ലാം അവര്‍ക്കു മാത്രമായി .എന്റെ അനിയന്‍ പാവമാണ് , മകന്‍ പോപ്പി യുടെ കാര്യത്തിലും പേടിയില്ലാതില്ല ….