ഓക്‌സിജന് ഇനി ദുൽഖറിന്റെ താരത്തിളക്കവും ; ബ്രാൻഡ് അംബാസഡറായി ദുൽഖർ എത്തി

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം : കേരളത്തിലെ ഡിജിറ്റൽ വിപണിയിലെ മുൻനിരക്കാരായ ഓക്‌സിജന് വിപണിയിൽ ഇനി ദുൽഖറിന്റെ താരത്തിളക്കവും.

ലോകോത്തര ബ്രാൻഡുകളുടെ ലാപാടോപ്പ്, സ്മാർട്ട്‌ഫോൺ.ഡെസ്‌ക് ടോപ്പ്, ഹോം അപ്ലയൻസസ്,ഹോം തീയറ്റർ, കിച്ചൻ അപ്ലയൻസസ് എന്നിവരുടെ വിതരണക്കാരായ ഓക്‌സിജന് കേരളത്തിൽ 27 ഷോറൂമുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷു ദിനത്തിൽ വൈക്കത്ത് പുതിയ ഷോറൂം തുറക്കും. രണ്ട് വർഷത്തിനുള്ളിൽ ഓക്‌സിജൻ ശൃഖംല കൂടുതൽ വിപുലമാക്കും.

20 വർഷത്തെ പ്രവർത്തന പരിചയവും 20 ലക്ഷം കസ്റ്റമേഴ്‌സുമായി വളർന്ന ഓക്‌സിജന്റെ എല്ലാ ഷോറൂമുകളിലും സർവീസിന് മാത്രമായി ഓക്‌സിജൻ കെയർ എന്ന പ്രത്യേക വിഭാഗവുമുണ്ട്.

കോവിഡ് കാലത്ത് ഷോപ്പിങ്ങ് കൂടുതൽ അനായാസമാക്കാൻ ഓക്‌സിജൻ ഇ.കൊമേഴ്‌സും സൈറ്റും ആരംഭിച്ചു. വെർച്വൽ സ്റ്റോർ സൗകര്യത്തിലൂടെ പ്രൊഡക്ടിനെ അടുത്തറിയാം.