ആറന്മുളയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു ; വോട്ടിംഗ് ആരംഭിച്ച് ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് കനത്ത പോളിംഗ്
സ്വന്തം ലേഖകൻ
പത്തനംതിട്ട : നിയമാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ കനത്ത പോളിംഗ്. പോളിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ 17.2% പേരാണ് വോട്ട് ചെയ്തതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
സംസ്ഥാനത്ത് പാലക്കാട്, കൊല്ലം ജില്ലകളിലാണ് കൂടുതൽ പേർ വോട്ട് ചെയ്തിരക്കുന്നത്. അതേസമയം വിവിധ സ്ഥലങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനിടയിൽ ആറന്മുളയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വൃദ്ധൻ കുഴഞ്ഞുവീണു മരിച്ചു. വോട്ട് ചെയ്യാനെത്തി ഗോപിനാഥ കുറുപ്പ്(65) ആണ് മരിച്ചത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം വർദ്ധിക്കുമെന്ന എന്ന മുന്നറിയിപ്പുള്ളതിനാൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചാണ് വോട്ടെടുപ്പ് പരോഗമിക്കുന്നത്.
പ്രമുഖ നേതാക്കളും, സ്ഥാനാർത്ഥികളും വിവിധ ഇടങ്ങളിലായി രാവിലെ എത്തി വോട്ട് രേഖപ്പെടുത്തി. കോവിഡ് പശ്ചാത്തലത്തിൽ ഇക്കുറി ബൂത്തുകളുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള ഒൻപത് മണ്ഡലങ്ങളിൽ വൈകുന്നേരം ആറിന് വോട്ടെടുപ്പ് അവസാനിക്കും. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് ആറ് വരെയാക്കി കുറച്ചിട്ടുള്ളത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമാണ്.
ആകെ 2,74,46,039 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 5,18,520 പേർ കന്നിവോട്ടർമാരാണ്. പുരുഷവോട്ടർമാരുടെ എണ്ണം 1,32,83,724 ഉം സ്ത്രീവോട്ടർമാരുടെ എണ്ണം 1,41,62,025 മാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി അധികമായി സജ്ജീകരിച്ചിട്ടുള്ളത് 15730 പോളിങ് ബൂത്തുകൾ. നിലവിലുള്ള 25041 പോളിങ് ബൂത്തുകൾ കൂടിയാകുമ്പോൾ ആകെ ബൂത്തുകളുടെ എണ്ണം 40771 ആണ്.