യു.ഡി.എഫിനൊപ്പം അടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല ; കോട്ട കൊത്തളങ്ങൾ തകർന്ന് വീഴുമെന്ന് ജെയ്ക് സി.തോമസ്

യു.ഡി.എഫിനൊപ്പം അടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല ; കോട്ട കൊത്തളങ്ങൾ തകർന്ന് വീഴുമെന്ന് ജെയ്ക് സി.തോമസ്

സ്വന്തം ലേഖകൻ

കോട്ടയം : ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മാറുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി.തോമസ്. നിയമസഭയിലും പുതുപ്പള്ളി മാറും, കോട്ട കൊത്തളങ്ങൾ തകർന്നുവീഴുക തന്നെ ചെയ്യുമെന്നും ജെയ്ക് സി.തോമസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ജെയ്ക് സി തോമസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ കാലത്തും യു ഡി എഫിനൊപ്പംഅടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ അതിമോഹമെന്നു പറഞ്ഞു പുച്ഛിച്ചവർ ഒടുവിൽ ഈ ഫലം കണ്ടു ഞെട്ടി. മാറാത്തതായി ഒന്ന് മാത്രമേ ഉള്ളു. അത് മാറ്റമാണ്. നിയമസഭയിലും പുതുപ്പള്ളി മാറും. കോട്ട കൊത്തളങ്ങൾ തകർന്നു വീഴുക തന്നെ ചെയ്യും. നമുക്കു ഒന്നിച്ചു നിന്ന് പുതിയ പുതുപ്പള്ളിക്കായി പ്രവർത്തിക്കാം.

പുതുപ്പള്ളിയിലെ പഞ്ചായത്ത് ഭരണം 25 കൊല്ലത്തിന് ശേഷം ഇടതുപക്ഷം വിജയിച്ചതിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ജെയ്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയെന്നറിയപ്പെടുന്ന പുതുപ്പള്ളി 1970 മുതൽ മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി സ്ഥിരമായി ജയിക്കുന്ന മണ്ഡലമാണ്.

മണ്ഡലം രൂപീകൃതമായതിന് ശേഷം 1967ൽ മാത്രം ആണ് സി.പി.എമ്മിന് പുതുപ്പള്ളിയിൽ ജയിക്കാനായത്. ഇ.എം ജോർജ് ആയിരുന്നു അന്ന് ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയായി മത്സരിച്ചത്.

2016ലും ഇടതുപക്ഷം പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയ്‌ക്കെതിരായി മത്സരിച്ചത് ജെയ്ക്.സി.തോമസാണ്. അന്ന് എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് ജെയ്ക്.സി തോമസ് ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കുന്നത്.അന്ന് ജെയ്ക്കിന് ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ സാധിച്ചിരുന്നത്.