video
play-sharp-fill

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; യുവാക്കൾ പൊലീസ് പിടിയിൽ

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; യുവാക്കൾ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാക്കൾ പൊലീസ് പിടിയിൽ. കാസർകോട് ബദിയടുക്കം പുത്തൂർ രാജീവ് കോളനിയിലെ ടിഎ ഫായിസ്(26), കാസർകോട് ബദിയടുക്ക കമ്പറിലെ പാലത്തൊട്ടി ഹൗസിൽ അബ്ദുൾ മന്നാൻ (25) എന്നിവരെയാണ് കൂത്തുപറമ്പ് പൊലീസ് പിടികൂടിയത്.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 14കാരിയെ കൂത്തുപറമ്പ് മൂന്നാംപീടിക കണ്ടംകുന്നിലുള്ള ലോഡ്ജിൽ എത്തിച്ച ശേഷമാണ് പ്രതികൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് യുവാക്കൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. മാർച്ച് 24നാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ തിരിച്ചു വീട്ടിലെത്തിയ പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ഫായിസിനും മന്നാനുമെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കൂത്തുപറമ്പ് പൊലീസ് ഇൻസ്‌പെക്ടർ എൻ. സുനിൽകുമാർ, എ എസ് ഐ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിജിത്, സുധി എന്നിവരടങ്ങിയ സംഘമാണ് തന്ത്രപരമായി പ്രതികളെ പിടികൂടിയത്.