പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ ; യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത് രണ്ടാഴ്ച മുൻപ് ഇൻസ്റ്റഗ്രാമിലൂടെ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കൊല്ലം മേലില ചേരവിളക്കേതിൽ പുത്തൻവീട്ടിൽ ജസ്റ്റിൻ(24) ജോസിനെയാണ് പൊലീസ് പിടികൂടിയത്.

ചെങ്ങമനാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ വിവാഹിതനുമാണ്.ഇൻസ്റ്റഗ്രാം വഴി രണ്ടാഴ്ച മുൻപാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് നെടുമ്പാശേരിയിലെത്തിയ പ്രതി പെൺകുട്ടിയെ കൊല്ലത്തേക്ക് കൊണ്ടുപോയിരുന്നു. ഇവിടെ വച്ചാണ് പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. കേസിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.