കന്യാസ്ത്രീ സംഘത്തെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ട്രെയിനില്‍ അധിക്ഷേപിച്ച സംഭവം; മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ല; യോഗിയുടെ യുപിയില്‍ വച്ച് കേരളത്തിലെ കന്യാസ്ത്രീകളെ കയ്യേറ്റം ചെയ്തതിന് പിന്നില്‍

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കന്യാസ്ത്രീ സംഘത്തെ ട്രെയിനില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ വിശദീകരണം നല്‍കി ഇന്ത്യന്‍ റെയില്‍വേ. എബിവിപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മനുഷ്യക്കടത്തോ മതപരിവര്‍ത്തനമോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പരാതിക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത കന്യാസ്ത്രീകളെ വിട്ടയച്ചുവെന്നും റെയില്‍വേ അറിയിച്ചു.

ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെ തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ (എസ്എച്ച്) ഡല്‍ഹി പ്രൊവിന്‍സിലെ നാല് അംഗങ്ങള്‍ക്കെതിരെ 19നാണ് കയ്യേറ്റമുണ്ടായത്. യുപിയിലെ ഝാന്‍സിയില്‍ വച്ചായിരുന്നു സംഭവം. സന്യാസപഠനാര്‍ഥികളായ 2 പേരെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍, ഇരുവരും 2003 ല്‍ മാമോദീസ സ്വീകരിച്ചവരാണെന്നു സര്‍ട്ടിഫിക്കറ്റുകളില്‍ നിന്നു വ്യക്തമായി. മതപരിവര്‍ത്തന ആരോപണം അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഡീഷ സ്വദേശിനികളായ ശ്വേത, ബി. തരംഗ് എന്നീ സന്യാസാര്‍ഥികളെ വീടുകളിലെത്തിക്കാനാണു സിസ്റ്റര്‍ ലിബിയ തോമസ്, സിസ്റ്റര്‍ ഹേമലത എന്നിവര്‍ ഇവര്‍ക്കൊപ്പം പോയത്. ഋഷികേശിലെ പഠനക്യാംപില്‍ പങ്കെടുത്ത ശേഷം ഉത്കല്‍ എക്സ്പ്രസില്‍ മടങ്ങുകയായിരുന്നു എബിവിപി പ്രവര്‍ത്തകര്‍. രാത്രി 7ന് ഝാന്‍സി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇവര്‍ ബഹളം വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മതപരിവര്‍ത്തനം ആരോപിച്ചു പോലീസിലും പരാതിപ്പെട്ടു. തിരിച്ചറിയല്‍ കാര്‍ഡും മറ്റും കാട്ടിയിട്ടും പൊലീസും ഇവരോടു പുറത്തിറങ്ങാന്‍ ആവശ്യപ്പെടുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ഉറപ്പ് നല്‍കി.