play-sharp-fill
പിജെ ജോസഫിന്റെ പോസ്റ്ററിനൊപ്പം രണ്ടില ; വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനെന്ന് ആരോപണം

പിജെ ജോസഫിന്റെ പോസ്റ്ററിനൊപ്പം രണ്ടില ; വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനെന്ന് ആരോപണം

സ്വന്തം ലേഖകൻ

തൊടുപുഴ : പി.ജെ ജോസഫിന്റെ പോസ്റ്ററുകള്‍ക്ക് സമീപം രണ്ടില ചിഹ്നം. ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥി കെ.ഐ ആന്റണിയുടെ ചിഹ്നം പി.ജെ ജോസഫിന്റെ പോസ്റ്ററിന് സമീപം പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ എല്‍.ഡി.എഫ് ഗൂഡാലോചനയുണ്ടെന്ന് യു.ഡി.എഫ് ആരോപിച്ചു. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കി വോട്ട് മറിക്കാനാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്.
പി.ജെ ജോസഫിന്റെ വോട്ടുകള്‍ തട്ടിയെടുക്കാന്‍ ഇടത്മുന്നണി നടത്തുന്ന വിലകുറഞ്ഞ തന്ത്രങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എം ജെ ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ രണ്ടില ചിഹ്നം മനപ്പൂര്‍വം പി.ജെ ജോസഫിന്റെ പോസ്റ്ററിന് സമീപം പതിച്ചിട്ടില്ലെന്നാണ് എല്‍.ഡി.എഫ് ഉന്നയിക്കുന്ന വാദം. കഴിഞ്ഞ തവണ പി.ജെ ജോസഫ് രണ്ടിലെ ചിഹ്നത്തിലാണ് മത്സരിച്ചത്. അതുകൊണ്ട് തന്നെ ചിഹ്നം മാറ്റി പോസ്റ്ററിന് സമീപം ഒട്ടിക്കുന്നത് വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്നത് ന്യായമായ വിലയിരുത്തലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാക്ടറുമായി പ്രചാരണത്തിന് ഇറങ്ങിയ ജോസഫിന്റെ അണികൾക്ക് പുതിയ വെല്ലുവിളിയാവുകയാണ് രണ്ടില ചിഹ്നം ഉപയോഗിച്ചുള്ള പോസ്റ്റര്‍ വ്യാജൻ.