
എൽ.ഡി.എഫിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് മീഡിയാവൺ സർവ്വേയും ; എൽ.ഡി.എഫ് 74-80 സീറ്റുകൾ നേടുമെന്ന് സർവ്വേ ഫലം : ഇ.ശ്രീധരനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് 3% പേർ
സ്വന്തം ലേഖകൻ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീഡിയാവണ്ണും പൊളിറ്റിക്യൂ മാർക്കും ചേർന്ന് നടത്തിയ അഭിപ്രായ സർവേയിൽ ഇടതുപക്ഷ സർക്കാരിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് സർവ്വേ ഫലം. സർവ്വേയിൽ എൽ.ഡി.എഫിന് 74-80 വരെ സീറ്റും യു.ഡി.എഫ് സർക്കാർ 54-64 വരെ സീറ്റുകൾ നേടുമെന്നുമാണ് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തൊട്ടാകെയും വടക്കൻ കേരളം, മധ്യ കേരളം, തെക്കൻ കേരളം എന്നിങ്ങനെ പ്രത്യേകമായും നടത്തിയ സർവേയിൽ പകുതിയിലധികം പേരാണ് എൽ.ഡി.എഫ് സർക്കാരിന്റെ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

140 മണ്ഡലങ്ങളിൽ നിന്നായി 14,217 പേരുടെ സാംപിളുകളാണ് സർവേയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. മാർച്ച് നാല് മുതൽ 13 വരെയുള്ള ദിവസങ്ങളിലാണ് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 62 ശതമാനം പേർക്കും ഇടതുപക്ഷ സർക്കാരിന്റെ അഞ്ച് വർഷത്തെ സർക്കാർ പ്രകടനം മികച്ചതാണെന്ന അഭിപ്രായമാണ് ഉള്ളത്. എന്നാൽ 38 ശതമാനം പേർക്കും ഭരണം മോശമാണെന്ന അഭിപ്രായമാണുള്ളത്.
36 ശതമാനം പേർ പിണറായി വിജയനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുപ്പോൾ, 23% പേർ ഉമ്മൻ ചാണ്ടിയെയാണ് ഉയർത്തിക്കാട്ടുന്നത്. 10% പേർ രമേശ് ചെന്നിത്തലയേയും 1% പേർ മാത്രമാണ് ശശി തരൂരിനെയും തെരഞ്ഞെടുപ്പോൾ, 3% പേർ ഇ.ശ്രീധരനെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.