video
play-sharp-fill

കർഷക ബില്ല് നാടിന്റെ ഭാവിക്ക് ആപത്ത്: കെസിവൈഎം തിരുവല്ല മേഖല

കർഷക ബില്ല് നാടിന്റെ ഭാവിക്ക് ആപത്ത്: കെസിവൈഎം തിരുവല്ല മേഖല

Spread the love

സ്വന്തം ലേഖകൻ

രാമങ്കരി : രാജ്യത്തെ കർഷകരെ ദുരിതത്തിലാഴ്ത്തുന്ന കർഷക ബില്ല് പിൻവലിക്കണം എന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും നടത്തിവരുന്ന കിസാൻ മഹാ പഞ്ചായത്തിന് പിന്തുണയുമായി കെസിവൈഎം തിരുവല്ല മേഖല.

നൂറു ദിവസത്തിലധികമായി സമരത്തിൽ ആയിരിക്കുന്ന കർഷകർക്ക് അനുകൂലമായ നിലപാട് എടുക്കാതെ കേന്ദ്ര സർക്കാർ കുത്തക മുതലാളിമാരുടെ ചട്ടുകമായിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേഖല പ്രസിഡന്റ് മെസിൻ ടി തമ്പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യുവജന സത്യാഗ്രഹം കെസിവൈഎം വിജയപുരം രൂപത ഡയറക്ടർ ഫാ. ജോൺ വിയാനി ഉദ്ഘാടനം ചെയ്തു. തിരുവല്ല മേഖല ഡയറക്ടർ ഫാ.ഡൊമിനിക് സാവിയോ ആമുഖ പ്രഭാഷണം നടത്തി.

കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഷിജോ ഇടയാടി, കെ എൽ സി എ വിജയപുരം രൂപതാ ഡയറക്ടർ ഫാ. ജോഷി പുതുപ്പറമ്പിൽ, കെസിവൈഎം വിജയപുരം രൂപതാ പ്രസിഡന്റ് ബിനു ജോസഫ്, മുൻ സംസ്ഥാന ട്രഷറർ കെ ജെ വിനോദ്, സംസ്ഥാന സിണ്ടിക്കേറ് അംഗം ജോസ് വർക്കി, മുൻ സംസ്ഥാന സിൻഡിക്കേറ്റ് അംഗം വർഗീസ് മൈക്കിൾ, മുൻ രൂപതാ ഭാരവാഹികളായ സുബിൻ കെ സണ്ണി, ആൽഫിറ്റ ആന്റണി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കേരള കിസാൻ മഹാപഞ്ചായത്ത് മഹാറാലിയിൽ യുവജനങ്ങൾ അണിചേർന്നു.