ലതികാ സുഭാഷുമായി ഇനി ചർച്ചയ്ക്ക് സാധ്യതയില്ല ;സ്വതന്ത്രയായി മത്സരിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ഉമ്മൻചാണ്ടി

ലതികാ സുഭാഷുമായി ഇനി ചർച്ചയ്ക്ക് സാധ്യതയില്ല ;സ്വതന്ത്രയായി മത്സരിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസിന് അകത്തും പുറത്തും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയ ലതികാ സുഭാഷുമായി ഇനി ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

അതേസമയം ലതിക സ്വതന്ത്രയായി മത്സരിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. മുന്നണിയിൽ നിലനിൽക്കുന്ന തർക്കങ്ങൾ ഒഴിവാക്കാനാണ് ഏറ്റുമാനൂർ മണ്ഡലം കേരള കോൺഗ്രസിനു വിട്ടുകൊടുക്കേണ്ടി വന്നതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഇതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപമുണ്ടായേക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി അഭിപ്രായ സ്വരൂപീകരണത്തിന് തന്നോട് അടുപ്പമുള്ള പാർട്ടി പ്രവർത്തകരുടെ യോഗം ലതിക വിളിച്ചിട്ടുണ്ട്.

സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ ലതിക സുഭാഷ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് സീറ്റ് ലഭിക്കാതിരിക്കാൻ ആരോ പിന്നിൽ നിന്ന് കളിച്ചുവെന്നതുൾപ്പെടെയുള്ള കടുത്ത ആരോപണങ്ങളാണ് പാർട്ടി നേതൃത്വത്തിനെതിരെ ലതിക ഉന്നയിച്ചിരിക്കുന്നത്. പാർട്ടിയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വന്നതിന് പിന്നാലെ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ വച്ച് തല മുണ്ഡനം ചെയ്ത് അവർ തന്റെ പ്രതിഷേധം അറിയിച്ചിരുന്നു.