
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സി.പി.എം മത്സരിക്കുന്ന 85 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പാർട്ടി സെക്രട്ടറി എ.വിജയരാഘവൻ. 12 വനിതകളാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ കുറവാണിത്. കഴിഞ്ഞ തവണ പട്ടികയിൽ 12 വനിതകളുണ്ടായിരുന്നു. 2016-ൽ 92 സീറ്റുകളിൽ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് പോരാട്ടത്തിനിറങ്ങുന്നത്.
പൊന്നാനിയിൽ ഉൾപ്പടെ പ്രാദേശിക എതിർപ്പ് ഉയർന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മാറ്റിയിട്ടില്ല. തുടർഭരണം ലക്ഷ്യമിട്ടുള്ള മികച്ച സ്ഥാനാർഥി പട്ടികയാണെന്ന് പ്രഖ്യാപനത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന സെക്രട്ടിറിയേറ്റിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.കെ.ശൈല ടീച്ചർ, ടി.പി.രാമകൃഷ്ണൻ. എം.എം.മണി എന്നിവരടക്കം എട്ട് പേർ മത്സരിക്കുന്നുണ്ട്.
30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. ബിരുധധാരികളായ 42 പേരുണ്ട്. അതിൽ 22 പേർ അഭിഭാഷകരാണ്.
മുപ്പതിനും 40-നും ഇടയിൽ പ്രായമുള്ള എട്ടുപേർ, 41-50 നും ഇടയിൽ പ്രായമുള്ള 13 പേർ. 51-60 നും ഇടയിൽ പ്രായമുള്ള 33 പേർ 60 വയസിന് മുകളിലുള്ള 24 പേർ എന്നിങ്ങനെയാണ് സ്ഥാനാർഥി പട്ടികയിൽ ഇടംപിടച്ചവർ.
സി.പി.എം സ്ഥാനാർത്ഥികൾ ഇവർ
ഉദുമ-സിഎച്ച് കുഞ്ഞമ്പു
തൃക്കരിപ്പുർ-എം രാജഗോപാൽ
പയ്യന്നൂർ-പി.ഐ മധുസൂദനൻ
കല്ല്യാശ്ശേരി-എം വിജിൻ
തളിപ്പറമ്പ-എം.വി ഗോവിന്ദൻ
അഴീക്കോട്-കെ.വി സുമേഷ്
ധർമടം-പിണറായി വിജയൻ
തലശ്ശേരി-എ.എൻ ഷംസീർ
മട്ടന്നൂർ-കെ.കെ ശൈലജ
പേരാവൂർ-സക്കീർ ഹുസൈൻ
മാനന്തവാടി-കേളു
സുൽത്താൻ ബത്തേരി-എം.എസ്.വിശ്വനാഥ്
കൊയിലാണ്ടി-കാനത്തിൽ ജമീല
പേരാമ്പ്ര-ടി.പി രാമകൃഷ്ണൻ
ബാലുശ്ശേരി-സച്ചിൻദേവ്
കോഴിക്കോട് നോർത്ത്-തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പുർ-പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി-ലിന്റോ ജോസഫ്
കൊടുവള്ളി- കാരാട്ട് റസാഖ്
കുന്നമംഗലം-പി.ടി.എ റഹീം
പൊന്നാനി- നന്ദകുമാർ
തിരൂർ-ഗഫൂർ പി.ല്ലിലീസ്
താനൂർ- വി.അബ്ദുറഹിമാൻ
തവനൂർ-കെ.ടി.ജലീൽ
മലപ്പുറം-
പെരിന്തൽമണ്ണ-
നിലമ്പൂർ-പി.വി.അൻവർ
മങ്കട-
വേങ്ങര-
വണ്ടൂർ-പി.മിഥുന
തൃത്താല- എം.ബി രാജേഷ്
ഷൊർണൂർ-സി.കെ രാജേന്ദ്രൻ
ഒറ്റപ്പാലം- പി ഉണ്ണി
കോങ്ങാട്-പി.പി സുമോദ്
മലമ്പുഴ-എ പ്രഭാകരൻ
പാലക്കാട്- തീരുമാനമായില്ല
തരൂർ- പി.കെ ജമീല
നെന്മാറ-കെ ബാബു
ആലത്തൂർ-കെ.ഡി പ്രസേനൻ
ഇരിങ്ങാലക്കുട- ആർ. ബിന്ദു,
മണലൂർ- മുരളി പെരുനെല്ലി
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
ഗുരുവായൂർ- ബേബി ജോൺ
പുതുക്കാട്- കെ.കെ. രാമചന്ദ്രൻ
ചാലക്കുടി-യു.പി.ജോസഫ്
തൃക്കാക്കര- ജെ ജേക്കബ്
കൊച്ചി- കെജെ മാക്‌സി
തൃപ്പൂണിത്തുറ-എം സ്വരാജ്
വൈപ്പിൻ-കെഎൻ ഉണ്ണികൃഷ്ണൻ
കോതമംഗലം -ആന്റണി ജോൺ
എറണാകുളം-ഷാജി ജോർജ്
കുന്നത്തുനാട്-പിവി ശ്രീനിജൻ
ഉടുമ്പൻ ചോല- എം.എം മണി
ദേവികുളം – എ രാജ
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- അനിൽകുമാർ
ഏറ്റുമാനൂർ- വി എൻ വാസവൻ
ചെങ്ങന്നൂർ- സജി ചെറിയാൻ
മാവേലിക്കര- എം.എസ് അരുൺകുമാർ
കായംകുളം- യു പ്രതിഭ
അമ്പലപ്പുഴ- എച്ച് സലാം
ആലപ്പുഴ- ടി.പി ചിത്തരഞ്ജൻ
അരൂർ- ദലീമ ജോജോ
കോന്നി- ജനീഷ്‌കുമാർ
ആറൻമുള – വീണ ജോർജ്
കൊല്ലം- എം മുകേഷ്
കുണ്ടറ – മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര- കെ.എൻ ബാലഗോപാൽ
ചവറ- സുജിത്ത വിജയൻ
ഇരവിപുരം- എൻ നൗഷാദ്
നെയ്യാറ്റിൻകര- അൻസലൻ
കാട്ടാക്കട- ഐ.ബി സതീഷ്
പാറശ്ശാല-സി.കെ ഹരീന്ദ്രൻ
അരുവിക്കര- സ്റ്റീഫൻ
നേമം- വി. ശിവൻകുട്ടി
വട്ടിയൂർക്കാവ്- പ്രശാന്ത്
കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ
വാമനപുരം- ഡി.കെ മുരളി
ആറ്റിങ്ങൽ- ജെ.എസ് അംബിക
വർക്കല- വി ജോയ്