video
play-sharp-fill

ജോസ് കെ.മാണി വിഭാഗത്തിന് 12 സീറ്റ്: കോട്ടയത്ത് പാലായിലും , കടുത്തുരുത്തിയിലും ,  കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും കേരള കോൺഗ്രസ് മത്സരിക്കും: ചങ്ങനാശേരിയിൽ തർക്കം തുടർന്നു

ജോസ് കെ.മാണി വിഭാഗത്തിന് 12 സീറ്റ്: കോട്ടയത്ത് പാലായിലും , കടുത്തുരുത്തിയിലും , കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും കേരള കോൺഗ്രസ് മത്സരിക്കും: ചങ്ങനാശേരിയിൽ തർക്കം തുടർന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഇടത് മുന്നണിയിൽ ചങ്ങനാശേരി സീറ്റിനെച്ചൊല്ലി തർക്കം തുടരുന്നതിനിടെ ജോസ് കെ.മാണി വിഭാഗത്തിന് 12 സീറ്റ് വിട്ടു നൽകാൻ തീരുമാനമായി. സി.പി.ഐയുമായി തർക്കം തുടരുന്നതിനിടെ ചങ്ങനാശ്ശേരിയുടെ കാര്യം ഇന്നറിയാം. എന്നാൽ , സി.പി.ഐ കടുംപിടുത്തം തുടരുന്ന സാഹചര്യത്തിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം ചങ്ങനാശേരി സീറ്റിൽ വിട്ടു വീഴ്ച ചെയ്തേക്കും.

കോട്ടയം ജില്ലയിൽ പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളും റാന്നി, തൊടുപുഴ, ഇടുക്കി, കുറ്റ്യാടി, ഇരിക്കൂർ, ചാലക്കുടി, പെരുമ്പാവൂർ, പിറവം എന്നീ മണ്ഡലങ്ങളുമാണ് കേരള കോൺഗ്രസ് എമ്മിന് നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശ്ശേരി കൂടി വേണമെന്നാണ് ജോസ് കെ.മാണിയുടെ ആവശ്യം. ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. സി പി ഐയുമായുള്ള ചർച്ചകളും ഉണ്ടായേക്കും. എൽഡിഎഫിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും ഉദാരമായ സമീപനം മറ്റൊരു പാർട്ടിയോടും മുന്നണി കാണിച്ചിട്ടില്ലന്നാണ് സൂചന.

സിപിഐക്ക് മൂന്നു സീറ്റ് കുറഞ്ഞപ്പോൾ ജനാധിപത്യ കേരള കോൺഗ്രസിനെ നാലിൽ നിന്ന് ഒരു സീറ്റിലേക്ക് ഒതുക്കി. എൻസിപിക്കും ഐഎൻഎലിനും ഓരോ സീറ്റ് കുറഞ്ഞു. സ്കറിയ തോമസ് വിഭാഗത്തിന് മത്സരിച്ച ഏക സീറ്റായ കടുത്തുരുത്തിയും നഷ്ടമായി.