
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയില്‍ 241 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 239 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 3803 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 108 പുരുഷന്‍മാരും 111 സ്ത്രീകളും 22 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
272 പേര്‍ രോഗമുക്തരായി. 3221 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 79948 പേര്‍ കോവിഡ് ബാധിതരായി. 76567 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14504 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം- 34
കുമരകം- 20
പനച്ചിക്കാട്, കല്ലറ- 13
ചങ്ങനാശേരി-11
കാഞ്ഞിരപ്പള്ളി-8
കറുകച്ചാല്‍-7
നീണ്ടൂര്‍, ഏറ്റുമാനൂര്‍, വാകത്താനം, മരങ്ങാട്ടുപിള്ളി-6
അതിരമ്പുഴ, ഈരാറ്റുപേട്ട, കരൂര്‍, തിരുവാര്‍പ്പ്-5
ചെമ്പ്, തലയാഴം, പള്ളിക്കത്തോട്, മുളക്കുളം, വാഴൂര്‍, കിടങ്ങൂര്‍, കുറവിലങ്ങാട്-4
വെച്ചൂര്‍, അകലക്കുന്നം, ആര്‍പ്പൂക്കര, കടനാട്, എരുമേലി, പാലാ, വെള്ളാവൂര്‍, മീനച്ചില്‍, പാമ്പാടി-3
ചിറക്കടവ്, നെടുംകുന്നം, വാഴപ്പള്ളി, കാണക്കാരി, കടപ്ലാമറ്റം, പായിപ്പാട്, ഞീഴൂര്‍, കുറിച്ചി, വിജയപുരം-2
വെളിയന്നൂര്‍,മണര്‍കാട്, തൃക്കൊടിത്താനം, മൂന്നിലവ്, മാഞ്ഞൂര്‍, പാറത്തോട്, കൂരോപ്പട, പൂഞ്ഞാര്‍, വൈക്കം, രാമപുരം,മണിമല, തലനാട്, കടുത്തുരുത്തി, തലപ്പലം, മറവന്തുരുത്ത്, ഭരണങ്ങാനം, മുണ്ടക്കയം, മീനടം-1



