കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകിയ ആരോഗ്യ വകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെ ശമ്പളം വെട്ടികുറച്ച നടപടി പ്രതിഷേധാഹം: എൻ.ജി.ഒ. അസോസിയേഷൻ
സ്വന്തം ലേഖകൻ
കോട്ടയം: കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകിയ ആരോഗ്യ വകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ നടപടികൾ പിൻവലിക്കണമെന്ന് എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ആവശ്യപ്പെട്ടു.
കേരള എൻ ജി ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ജില്ലാ മെഡിക്കൽ ഓഫീസിന് സമീപം നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ സെക്രട്ടറി ബോബിൻ വി പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സതീഷ് ജോർജ്,അഷ്റഫ് പറപ്പള്ളി, സോജോ തോമസ് ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ, ഹാരിസ്മോൻ പി.എച്ച് , ബെന്നി ജോർജ്, റോബി ജെ എന്നിവർ സംസാരിച്ചു
Third Eye News Live
0