വാഗമണ്ണിൽ വീണ്ടും ഭൂമാഫിയയുടെ അഴിഞ്ഞാട്ടം: എം.എം.ജെ പ്ലാന്റേഷൻ മുറിച്ച് വിൽക്കുന്നു; കയ്യേറ്റവും അനധികൃത നിർമ്മാണവും തകൃതി; നടപടിയെടുക്കാതെ അധികൃതർ

വാഗമണ്ണിൽ വീണ്ടും ഭൂമാഫിയയുടെ അഴിഞ്ഞാട്ടം: എം.എം.ജെ പ്ലാന്റേഷൻ മുറിച്ച് വിൽക്കുന്നു; കയ്യേറ്റവും അനധികൃത നിർമ്മാണവും തകൃതി; നടപടിയെടുക്കാതെ അധികൃതർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: വാഗമണ്ണിൽ വീണ്ടും ഭൂമാഫിയയുടെ കയ്യേറ്റവും അഴിഞ്ഞാട്ടവും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് തന്നെ ഉദ്യോഗ്സ്ഥരും രാഷ്ട്രീയക്കാരും നിഷ്‌ക്രിയരായത് മുതലെടുത്താണ് ഭൂമാഫിയ ഹൈക്കോടതി വിധി പോലും മറികടന്ന് അനധികൃതമായി നിർമ്മാണം നടത്തുന്നത്.

വാഗമണ്ണിലെ എം.എം.ജെ തോട്ടം മുറിച്ചുവിറ്റ് വൻകിട കാർക്ക് ബഹുനില മന്ദിരങ്ങൾ പണിയുന്നതിനാണ് ഇപ്പോൾ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇതിനു വില്ലേജ് താലൂക്ക് ഓഫീസറന്മാർമാരും ഉദ്യോഗസ്ഥ വൃന്ദവും പ്രദേശത്തെ പ്രാദേശിക രാഷ്ട്രീയകക്ഷികളും ഒത്താശ ചെയ്തു കൊടുക്കുകയാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഗമൺ ടൗണിനോടു ചേർന്നു കിടക്കുന്ന എം എം ജെ എസ്റ്റേറ്റ് നേരത്തെ അടച്ചു പൂട്ടപ്പെട്ടിരുന്നു. ഇതേ തുടർന്നു തൊഴിലാളികൾ കോടതിയെ സമീപിക്കുകയായിരുന്നു. പൂട്ടിക്കിടന്ന അവസരത്തിൽ പിരിച്ചുവിട്ട തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും കൊടുക്കുവാൻ തോട്ടം ഉടമ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടർന്നു തൊഴിലാളിക്കു കൊടുക്കുവാനുള്ള തുകക്കു പകരം ഭൂമി നൽകുവാൻ നിയമസഭയും കോടതിയും ഉത്തരവിറക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഈ ഉത്തരവ് തന്നെ ദുർവ്യാഖ്യാനം ചെയ്ത് ഇതിന്റെ മറവിൽ ഭൂമാഫിയ സംഘങ്ങളും ഉദ്ദ്യോഗസ്ഥരും ചേർന്ന് തോട്ടം മുറിച്ച് വിൽക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇവിടെ വൻ കെട്ടിട സമുച്ചയങ്ങൾ പണിയുന്നതിനുള്ള നടപടികളും മാഫിയ സംഘം ആരംഭിച്ചിട്ടുണ്ട്. ഇവിടെയാണ് പാവപെട്ട ആളുകൾക്ക് 3 സെന്റെ സ്ഥലത്തിന്റെ പട്ടയം 7 വർഷം മുൻപ് നൽകിയിരൂന്നത്.

ഇത്തരത്തിൽ പട്ടയം നൽകിയെങ്കിലും ഇവർക്കാർക്കു തന്നെ നാളിതുവരെ ഭൂമി ലഭിച്ചിട്ടുമില്ല. തോട്ടം തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കും മിച്ചഭൂമി അളന്നു കൊടുത്തിട്ടു 40 വർഷത്തിനു മുകളിലായി. അസൈമെന്റെ പേപ്പറല്ലാതെ നാളിതുവരെ ഇവർക്കാർക്കും പട്ടയവും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പട്ടയ വിതരണവും അദാലത്തകളും വീണ്ടും ഇവിടെയുള്ള പാവങ്ങളെ പറ്റിക്കുന്നതാണന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

പീരുമേട്ടിലെ പട്ടയ വിതരണവും അദാലത്തും മറ്റ് താലൂക്കിൽ വച്ച് നടത്തിയതിലും ദുരൂഹതയുണ്ടെന്നും ഒരു വിഭാഗം ആരോപണം ഉയർത്തുന്നു. പട്ടയ വിതരണത്തിനു മുൻപ് എന്തുകൊണ്ട് ലിസ്റ്റ് പ്രസിദ്ധികരിക്കുന്നില്ല എന്നതും ഉത്തരം കിട്ടാത്ത ചോദ്യമായി നലനിൽക്കുകയാണ് എന്നാണ് വ്യക്തമാകുന്നത്.