play-sharp-fill
നവാഗതർക്ക് സ്വാഗതം ആശംസിച്ച് ബോർഡ് എഴുതിയ കെ.എസ്.യു പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും നേരെ എസ്.എഫ്.ഐ അക്രമം: കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് യശ്വന്ത് സി.നായരുടെ തല പൊട്ടി; അക്രമം നാട്ടകം ഗവ.കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ

നവാഗതർക്ക് സ്വാഗതം ആശംസിച്ച് ബോർഡ് എഴുതിയ കെ.എസ്.യു പ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും നേരെ എസ്.എഫ്.ഐ അക്രമം: കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് യശ്വന്ത് സി.നായരുടെ തല പൊട്ടി; അക്രമം നാട്ടകം ഗവ.കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: നവാഗതർക്ക് സ്വാഗതം ആശംസിച്ച് ബോർഡ് എഴുതിയ കെ.എസ്.യു പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ സംഘത്തിന്റെ ആക്രമണം. റോഡിൽ ചുവരെഴുതുകയായിരുന്ന വിദ്യാർത്ഥികൾക്കു നേരെയാണ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് യശ്വന്ത് സി.നായരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ നാട്ടകം കോളേജിനു മുന്നിലായിരുന്നു എസ്.എഫ്.ഐയുടെ അക്രമ സംഭവങ്ങൾ. മാർച്ച് ഒന്നിന് കോളേജിൽ പുതിയ വിദ്യാർത്ഥികൾ എത്തുന്നുണ്ട്. ഇത്തരത്തിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായി തയ്യാറെടുപ്പ് നടത്തുകയായിരുന്നു കെ.എസ്.യു പ്രവർത്തകർ. ഇതിനിടെ എത്തിയ പുറത്തു നിന്നും എത്തിയ എസ്.എഫ്.ഐ പ്രവർത്തകർ അടക്കമുള്ളവർ ചേർന്ന് കെ.എസ്.യു പ്രവർത്തകരെ മർദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മർദനമേറ്റ കെ.എസ്.യു പ്രവർത്തകർ ഇവിടെ നിന്നും രക്ഷപെട്ടു. തുടർന്നു, കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് യശ്വന്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ വിവരം അറിഞ്ഞ് സ്ഥലത്ത് എത്തി. ഇതോടെ ഇവിടെ സംഘടിച്ചു നിന്നിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ യശ്വന്ത് അടക്കമുള്ള കെ.എസ്.യു പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. മർദനമേറ്റു കിടന്ന പ്രവർത്തകരെ ആശുപത്രിയിൽ എത്തിക്കാൻ പോലും തയ്യാറാകാതെ എസ്.എഫ്.ഐ പ്രവർത്തകർ ഭീഷണി മുഴക്കുകയും ചെയ്തു.

സംഭവം അറിഞ്ഞ് എത്തിയ ജില്ലാ പഞ്ചായത്തംഗവും ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ,
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് രാഹുൽ മറിയപ്പള്ളി എന്നിവരുടെ നേതൃത്വത്തിലെത്തിയാണ് പരിക്കേറ്റ യശ്വന്ത് അടക്കമുള്ളവരെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംഭവം അറിഞ്ഞ് ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തിയിരുന്നു. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് , ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ,  ഡാനി രാജു , അരവിന്ദ് എ , ജിസ്സൺ , മനിഷ് ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് രാഹുൽ മറിയപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ പിന്നീട് വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ചുവരെഴുത്ത് പൂർത്തിയാക്കി.