
തേർഡ് ഐ ബ്യൂറോ
കോട്ടയം: സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്താൽ ഇനി കിട്ടാൻ വൈകും. ബൈക്കിലെത്തി സൊമാറ്റോ വഴി ഭക്ഷണം ചെയ്തിരുന്നവർ സമരത്തിൽ ഏർപ്പെട്ടതോടെയാണ് ഇപ്പോൾ സൊമാറ്റോ വിതരണം കോട്ടയം നഗരത്തിൽ തടസപ്പെട്ടിരിക്കുന്നത്.
ഓൾ കേരള സോമാറ്റ റൈഡേഴ്സ് അസോസിയേഷൻ, കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ മാത്രമാണ് സമരം നടക്കുന്നത്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരം ആരംഭിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച ഒരു വ്യക്തമായ തീരുമാനം കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും സമരം വ്യാപിപ്പിക്കാൻ ആണ് അസ്സിസിയേഷൻ തീരുമാനം.
ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താലും പെട്രോൾ ചെലവ് കഴിഞ്ഞു 400/ അല്ലെങ്കിൽ 450/ രൂപ വരെയാണ് ലഭിക്കുകയെന്നു തൊഴിലാളികൾ സൊമാറ്റോ കമ്പനിയോട് ആവശ്യപ്പെടുന്നു.
ഒരേ റൂട്ടിൽ ഒന്നിലധികം ഡെലിവറികൾ ലഭിച്ചാലും മുൻപ് ലഭിച്ചിരുന്ന വേതനം ലഭിക്കുന്നില്ല. ഇന്ധന ചെലവുകൾ നോക്കുമ്പോൾ വിതരണത്തിനിറങ്ങുന്നത് ലാഭകരമല്ലെന്ന് തൊഴിലാളികൾ പറയുന്നു. ശമ്പളം കൂട്ടണമെന്ന് ആവശ്യപ്പെടുമ്പോൾ കമ്പനി മെച്ചപ്പെട്ടിട്ടു കൂട്ടാമെന്ന നിലപാടിലാണ് അധികൃതരെന്നും തൊഴിലാളികൾ കൂട്ടിച്ചേർത്തു.
അതേസമയം പണിമുടക്കുന്നവരുടെ അക്കൗണ്ടുകൾ ബ്ലോക്കു ചെയ്യുമെന്നും നടപടി സ്വീകരിക്കുമെന്നും കമ്പനി അധികൃതർ ഭീഷണിപ്പെടുത്തിയതായി തൊഴിലാളികൾ ആരോപിച്ചു.