ആളൂരെത്തി…! ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിന് കരി ഓയിൽ ഒഴിച്ച എരുമേലി സ്വദേശിയ്ക്ക് ഉപാധികളോടെ ജാമ്യം
സ്വന്തം ലേഖകൻ
കൊച്ചി : ആളൂർ വാദിക്കാനെത്തിയതോടെ ഹൈക്കോടതി ജഡ്ജ് വി ഷർസിയുടെ വാഹനത്തിന് നേരെ കരിഓയിൽ ആക്രമണം നടത്തിപ്രതിഷേധിച്ചയാൾക്ക് ജാമ്യം. അമ്പതിനായിരം രൂപ പിഴയും ഒപ്പം ഉപാധികളോടെയുമാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അഡ്വക്കേറ്റ് ആളൂരാണ് പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ച എരുമേലി സ്വദേശി രഘുനാഥൻ നായർക്കാണ് രണ്ട് പേരുടെ ആൾ ജാമ്യത്തിൽ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ടയിൽ നിന്നും കാണാതായ ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാനം കൊലപാതകമാണെന്നും തന്റെ പരാതി പൊലീസ് അവഗണിച്ചെന്നും ആരോപിച്ച് പ്രതിഷേധമെന്ന നിലയിലായിരുന്നു ജഡ്ജിന്റെ വാഹനത്തിൽ ഇയാൾ കരി ഓയിൽ ഒഴിച്ചത്. എറണാകുളം സെഷൻസ് കോടതിയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ആക്രമിച്ചതെന്ന പ്രതിഭാഗം വക്കീലായ ആളൂർ വാദിക്കുകയായിരുന്നു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.