video
play-sharp-fill

മദ്യലഹരിയിൽ വീടിനു മുന്നിൽ അഴിഞ്ഞാട്ടം: ഒഴിഞ്ഞ് മാറി പോന്നിട്ടും കത്തിയുമായി പിന്നാലെ എത്തി;  കാഞ്ഞിരപ്പള്ളിയിൽ  മദ്യപാനിയുടെ കുത്തേറ്റ പാസ്റ്റർക്ക് ദാരുണാന്ത്യം

മദ്യലഹരിയിൽ വീടിനു മുന്നിൽ അഴിഞ്ഞാട്ടം: ഒഴിഞ്ഞ് മാറി പോന്നിട്ടും കത്തിയുമായി പിന്നാലെ എത്തി; കാഞ്ഞിരപ്പള്ളിയിൽ മദ്യപാനിയുടെ കുത്തേറ്റ പാസ്റ്റർക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മദ്യപൻ്റെ അസഭ്യത്തിൽ നിന്നും അക്രമത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ ശ്രമിച്ചിട്ടും അക്രമിയുടെ കത്തിമുനയിൽ നിന്നും രക്ഷപെടാൻ പാസ്റ്റർക്കായില്ല. കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ ദിവസം മദ്യപാനിയുടെ കുത്തേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാസ്റ്റര്‍ കൂവപ്പള്ളി കുടപ്പനക്കുഴി മനപ്പാട്ട് അജീഷ് ജോസഫ്(41) ഒടുവിൽ മരണത്തിന് കീഴടങ്ങി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും , പരിക്ക് ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അജീഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

അജീഷിനെ പിന്നാലെ എത്തി കുത്തി വീഴ്ത്തിയ കൂവപ്പള്ളി ടാങ്ക്പടി ഭാഗത്ത് മുളയ്ക്കല്‍ ജോബി ജോണിയെ(27) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപിച്ചെത്തിയ ജോബി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ അജീഷിനൊട് വഴിയില്‍ വെച്ച്‌ തട്ടിക്കയറുകയും വഴക്കുണ്ടാക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ജോബി രണ്ട് തവണ പിന്നാലെ എത്തി ശല്യം ചെയ്തിട്ടും മൈൻഡ് ചെയ്യാതെ മടങ്ങിപോകാനായിരുന്നു അജീഷിൻ്റെ ശ്രമം. എന്നാൽ , പിന്നാലെ എത്തിയ പ്രതി അജീഷിനെ കുത്തി വീഴ്ത്തുകയായിരുന്നു.

ഒഴിഞ്ഞു മാറി വീട്ടിലേക്കു പോയ അജീഷിനെ പിന്നാലെ എത്തിയ ജോബി വീടിനു മുന്നില്‍ കുത്തി പരുക്കേല്‍പിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ജനറല്‍ ആശുപത്രിയില്‍ എത്തിച്ച അജീഷിനെ നില ഗുരുതരമായതിനാല്‍ പിന്നീട് മെഡിക്കല്‍ കോളജിലേക്കു മാറ്റി.

എന്നാല്‍ തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെ മരിച്ചു. സംസ്‌കാരം നടത്തി. പരേതനായ എം.സി.ജോസഫിന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ മിനി കുറവിലങ്ങാട് കോടങ്കണ്ണിയില്‍ കുടുംബാംഗമാണ്. മേസ്തിരി പണിക്കാരനായ അജീഷ് മുണ്ടത്താനം, എബനേസര്‍ ചര്‍ച്ചിലെ ശുശ്രൂഷകനുമാണ്. ഭാര്യ: മിനി. മക്കള്‍: ആഷ്മി, ആഷേര്‍. ശവസംസ്‌കാരം നടത്തി.