നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; പ്രതികളായ ഒന്‍പത് പൊലീസുകാരെ പിരിച്ച് വിടും

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടും. ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചതിന് പിന്നാലെയാണ് പിരിച്ചുവിടാന്‍ തീരുമാനമായത്. കേസില്‍ ഒമ്പത് പൊലീസുകാരാണ് പ്രതികള്‍.

സബ് ഇന്‍സ്പെക്ടര്‍ കെ എ സാബു, എഎസ്ഐ റജിമോന്‍, പൊലീസ് ഡ്രൈവര്‍ നിയാസ്, സജീവ് ആന്റണി, ഹോം ഗാര്‍ഡായിരുന്ന ജയിംസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിതിന്‍ കെ ജോര്‍ജ്, എഎസ്ഐ റോയ് കെ വര്‍ഗീസ്, സീനിയര്‍ എഎസ്ഐ ബിജു ലൂക്കോസ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഗീത ഗോപിനാഥ് എന്നിവരെയാണ് സേനയില്‍ നിന്നും പിരിച്ച് വിടുന്നത്. ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റക്കാരായ പൊലീസുകാരെ സേനയില്‍ നിന്നും പിരിച്ചുവിടണമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ പൊലീസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണ് കേസ്.