
വിദ്യാർത്ഥിനികളുടെ ഫോൺ കൈവശപ്പെടുത്തി ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി വിദ്യാർത്ഥികൾക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയക്കും ; ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് കാണിച്ച് വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും ആവശ്യപ്പെടും ; രക്ഷിതാക്കളുടെ പരാതിയിൽ ട്യൂഷൻ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ
കൊല്ലം : വീട്ടിൽ ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർഥിനികളുടെ ഫോൺ കൈക്കലാക്കി ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് അശ്ലീല ചാറ്റിങ് നടത്തിയ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.സ്‌കൂളുകളിലെ വിദ്യാർഥിനികൾക്കാണ് അധ്യാപിക വീട്ടിൽ ട്യൂഷൻ എടുത്തിരുന്നത്.
ട്യൂഷൻ പഠിക്കാനെത്തുന്ന വിദ്യാർഥിനികളുടെ ഫോൺ കൈവശപ്പെടുത്തി, അവരറിയാതെ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് സൃഷ്ടിക്കുകയും പിന്നീട് ഈ അക്കൗണ്ടിൽനിന്ന് വിദ്യാർഥികൾക്ക് അശ്ലീല ചിത്രങ്ങളും വീഡിയോയും സന്ദേശങ്ങളും അയയ്ക്കുന്നതായിരുന്നു അധ്യാപികയുടെ രീതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനുശേഷം ഈ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് കാണിച്ചു വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തിരുന്നത്.അശ്ലീല ഇൻസ്റ്റഗ്രാം ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് കാണിച്ച് ചില വിദ്യാർഥിനികളിൽനിന്ന് ഇവർ പണവും സ്വർണവും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതോടെയാണ് വിദ്യാർത്ഥിനികൾ വിവരം വീട്ടിൽ പറയുന്നത്. തുടർന്ന് രക്ഷിതാക്കൾ സംഘടിച്ച് അധ്യാപികയ്‌ക്കെതിരെ പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നൽകുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ കൗൺസിലറും വനിതാ പൊലീസ് ഉദ്യോഗസ്ഥരും മൂന്നു വിദ്യാർഥിനികളിൽ നിന്ന് മൊഴി എടുത്തതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തത്