play-sharp-fill
യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : വിരുന്ന് കഴിഞ്ഞെത്തിയ നൗഷീറ മുറിയിൽ കയറി, അടുക്കളയിൽ നിന്നും തിരച്ചെത്തിയപ്പോഴാണ് നൗഷീറയെ തൂങ്ങിയ നിലയിൽ കണ്ടെതെന്ന് റസാഖ് ; പുലർച്ചെ വീട്ടിൽ നിന്നും ബഹളം കേട്ടുവെന്ന് അയൽവാസികൾ

യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : വിരുന്ന് കഴിഞ്ഞെത്തിയ നൗഷീറ മുറിയിൽ കയറി, അടുക്കളയിൽ നിന്നും തിരച്ചെത്തിയപ്പോഴാണ് നൗഷീറയെ തൂങ്ങിയ നിലയിൽ കണ്ടെതെന്ന് റസാഖ് ; പുലർച്ചെ വീട്ടിൽ നിന്നും ബഹളം കേട്ടുവെന്ന് അയൽവാസികൾ

സ്വന്തം ലേഖകൻ

കാസർകോട് : കാഞ്ഞങ്ങാട് അമ്പലത്തറിയിൽ ഭർത്താവിന്റെ വീട്ടിൽ യുവതിയെ ദുരൂഹത സാഹചര്യത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ. നൗഷീറയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വ്യാഴ്ച്ച പുലർച്ചെ ഒന്നരമണിയോടെയാണ് കിടപ്പ് മുറിയിലെ ഫാനിന്റെ ഹുക്കിൽ ഷാളിൽ കുരുക്കിട്ട് നൗഷീറ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

എന്നാൽ ഷാൾ അറുത്ത് നൗഷീറയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്നാണ് ഭർത്താവും ഭർതൃമാതാവും പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. നൗഷീറയുടെ മരണത്തിൽ
ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് അമ്പലത്തറ പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പുലർച്ചെ വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നതായി നാട്ടുകാർ പറയുന്നുണ്ട. ഇതിന്റെ പശ്ചാത്തലത്തിൽ പൊലീസ് റസാഖിനെ ചോദ്യം ചെയ്യുകയാണ്. ഒരു വിരുന്ന് കഴിഞ്ഞ് തിരിച്ചെത്തിയ നൗഷീറ സ്വന്തം മുറിയിലേക്കും റസാഖ് ചായ ഉണ്ടാക്കാൻ അടുക്കളയിലേക്കും പോയി.

ചായ കുടിച്ച് തിരിച്ച് റൂമിലെത്തിയപ്പോഴാണ് നൗഷീറയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് റസാഖ് പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.

അബുദാബിയിൽ ടൈലറിങ് ഷോപ്പ് നടത്തുന്ന റസാഖ് കോവിഡ് വ്യാപനത്തെ തുടർന്ന് 8 മാസം മുൻപാണ് നാട്ടിൽ എത്തിയത്. പാറപ്പള്ളിയിലെ വീട്ടിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. 5 വർഷം മുൻപാണ് ഇവർ ഇരുവരും വിവാഹിതരായത്. ഇരുവർക്കും നാലും ഒരു വയസ്സുമുള്ള രണ്ട് പെൺകുട്ടികൾ ഉണ്ട്.