video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeLocalChanganasherryഅധികാരം മാത്രം അജണ്ടയാക്കിയ കോൺഗ്രസിൽ നിന്നും എൽ ഡി എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം)ൽ...

അധികാരം മാത്രം അജണ്ടയാക്കിയ കോൺഗ്രസിൽ നിന്നും എൽ ഡി എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം)ൽ ചേരുന്നു: പ്രവീൺ ഇറവങ്ക

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ : കോൺഗ്രസ് മതേതരത്വവും ജനാധിപത്യവും വർഗ്ഗീയ തീവ്രവാദികൾക്ക് അടിയറ വെച്ചു. അധികാരം മാത്രം അജണ്ടയാക്കിയ ആദർശം കൈവിട്ട ആൾക്കൂട്ടമായി കോൺഗ്രസ് അധഃപതിച്ചു.കാലത്തെ ആദരിക്കുന്ന ഒരു എഴുത്തുകാരനെന്ന നിലയിൽ തികഞ്ഞ നിരാശയോടെ പ്രസ്ഥാനം ഉപേക്ഷിച്ച് LDF ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം)ൽ ചേരുന്നു.

ആലപ്പുഴയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് തിരക്കഥാകൃത്തും ,22 വർഷക്കാലമായി കെ പി സി സി കലാസാംസ്കാരിക വിഭാഗം സംസ്ഥാനക്കമ്മിറ്റി അംഗവും 8 വർഷമായി സംസ്ഥാന ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ച പ്രവീൺ ഇറവങ്കര കോൺഗ്രസ് പ്രസ്ഥാനത്തെ ഉപേക്ഷിച്ച്, കേരളത്തിൽ വർഗ്ഗീയതയെ പ്രതിരോധിക്കാനും പുരോഗമനാശയങ്ങൾ പങ്കുവെയ്ക്കാനും ഇടതുപക്ഷത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ഘടകകക്ഷിയായ മണ്ണിന്റെ മണമുളള കർഷപ്രസ്ഥാനമായ കേരള കോൺഗ്രസ് (എം)ൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിക്കുന്നു എന്നറിയിച്ചത്. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി സി . ഫ്രാൻസിസ് , സംഥാന ജനറൽ സെക്രട്ടറി അഡ്വ :പ്രമോദ്‌നാരായൺ, ജെന്നിങ്‌സ് ജേക്കബ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം;

കഴിഞ്ഞ നാലു പതിറ്റാണ്ടായി കോൺഗ്രസ്സ് വിശ്വാസിയും നീണ്ട 22 വർഷം KPCC കലാസാംസ്കാരിക വിഭാഗം സംസ്കാരസാഹിതി സംസ്ഥാനക്കമ്മിറ്റി അംഗവും 8 വർഷമായി സംസ്ഥാന ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ച കലാകാരനായ ഞാൻ ഏറെ വേദനയോടെ പ്രസ്ഥാനം ഉപേക്ഷിക്കുകയാണ്.
ഒരു മതേതരജനാധിപത്യ സംഘടന എന്ന നിലയിലായിരുന്നു
കോൺഗ്രസ്സിനെ ഞാൻ ചെറുപ്പം മുതൽ ഹൃദയത്തിലേറ്റിയത്.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ തെരഞ്ഞെടുപ്പ് കാലത്ത് കൈപ്പത്തി അടയാളം നെഞ്ചിൻ കുത്തി ക്ലാസിൽ കയറിയതിന് സ്ക്കൂളിൽ നിന്ന് പുറത്താക്കപ്പെടുന്നിടത്താണ് എന്റെ കോൺഗ്രസ്സ് ബന്ധം ആരംഭിക്കുന്നത്.പിന്നീട്
എന്നെപ്പോലെ ആദർശവും ആശയവും സമത്വവും തുല്യനീതിയും സ്വപ്നം കണ്ട ആയിരക്കണക്കിന് ചെറുപ്പക്കാരെ ആവേശത്തോടെ പ്രലോഭിപ്പിക്കാൻ പ്രസ്ഥാനത്തിനു കഴിഞ്ഞു.ഒരു എഴുത്തുകാരൻ എന്ന നിലയിൽ കോൺഗ്രസ് ദർശനങ്ങളും ഗാന്ധിജിയും നെഹ്റുവും എന്റെ വായനയെയും കാഴ്ചപ്പാടുകളെയും ക്രമപ്പെടുത്തി.എന്നാൽ ഇന്ന് കോൺഗ്രസ്സിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ അവസ്ഥ അതല്ല എന്ന് ഏറെ നിരാശയോടെ പറയേണ്ടിയിരിക്കുന്നു.ഒരു മതേതര വിശ്വാസിക്കും(മതവിശ്വാസിക്കും) ജനാധിപത്യ വിശ്വാസിക്കും ഒരുതരത്തിലും സംഘടനയുമായി ചേർന്നുപോകാൻ കഴിയുന്ന അവസ്ഥയല്ല.
ഭാരതത്തിന്റെ മതേതര മനസ്സും ജനാധിപത്യ മൂല്ല്യവും കാത്തു സൂക്ഷിക്കുന്നതിൽ കോൺഗ്രസ് തികച്ചും പരാജയപ്പെട്ടു.കലാകാരന്മാരെ കൈകോർത്തുപിടിച്ച് സമൂഹത്തിൽ ക്രിയാത്മകചലനങ്ങൾ സൃഷ്ടിക്കുവാൻ
ഇടതുപക്ഷം മാത്രമാണ് ഇനി ഏക പ്രതീക്ഷ.
ചിന്തിക്കുന്നവർ-എഴുതുന്നവർ-പ്രതികരിക്കുന്നവർ ആ വഴിയിൽ എത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണഞന്നു ഞാൻ വിശ്വസിക്കുന്നു..കേരളത്തിൽ വർഗ്ഗീയതയെ പ്രതിരോധിക്കാനും പുരോഗമനാശയങ്ങൾ പങ്കുവെയ്ക്കാനും ഇടതുപക്ഷത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ഘടകകക്ഷിയായ മണ്ണിന്റെ മണമുളള കർഷപ്രസ്ഥാനം കേരള കോൺഗ്രസ് (എം)ൽ ചേർന്നു പ്രവർത്തിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു.
മണ്ണില്ലാതെ മനുഷ്യനില്ല.
മണ്ണിനും മനുഷ്യനും വേണ്ടി സംസാരിക്കുന്ന അപൂർവ്വ സംഘടനയായി കേരള കോൺഗ്രസ് (എം) നെ ഞാൻ അടയാളപ്പെടുത്തുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments