അമിതപിഴ ഈടാക്കിയെന്ന് ആരോപിച്ച് ആര്‍.ടി.ഓയ്ക്ക് മര്‍ദ്ദനം; വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് 15,500 രൂപ പിഴ ചുമത്തി
സ്വന്തം ലേഖകന്‍
ചെറുതുരുത്തി: വാഹന പരിശോധനക്കിടെ അമിത പിഴ ഈടാക്കി എന്നാരോപിച്ച് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. വരവൂര്‍ കുമരപ്പനാല്‍ പറമ്പില്‍ പീടികയില്‍ മുസ്തഫ (48), മകന്‍ ഗഫൂര്‍ (27) എന്നിവരെയാണ് ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ച് അപകടകരമാം വിധം വരുന്നത് കണ്ടാണ് മുസ്തഫക്ക് 15,500 രൂപ ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയത്. ഇത് ചോദ്യം ചെയ്താണ് മുസ്തഫയും മകനും ഉദ്യോഗസ്ഥരെ ആക്രമിച്ചത്. റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എം.പി. ഷെമീറിനെയും വടക്കാഞ്ചേരി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.അരുണ്‍, പിയൂഷ് എന്നിവരെയുമാണ് പ്രതികള്‍ ആക്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്ന് തന്നെ ചെറുതുരുത്തി പൊലീസില്‍ ഉദ്യോഗസ്ഥര്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒളിവിലായിരുന്ന ഇവരെ പിടികൂടാനായില്ല. പിന്നീട് സി.ഐ സുരേന്ദ്രന്‍ കല്ലിയാടന്റെയും, എസ്.ഐ ആന്റണി ക്രോംസണ്‍ അരൂജയുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മകന്‍ ഗഫൂറിനെ റിമാന്‍ഡ് ചെയ്തു. മുസ്തഫയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വിട്ടയച്ചു.