
തേർഡ് ഐ ബ്യൂറോ
കോട്ടയം : ഇന്ത്യയിലെ കർഷക സമരത്തെ പിന്തുണച്ച് രാജ്യത്തിനകത്തും പുറത്തും നിന്നും നിരവധി പേർ പിന്തുണയുമായി എത്തിയിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ളവരും സമരത്തെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു.
കർഷക സമരത്തെ പിന്തുണച്ച് രംഗത്ത് എത്തിയ പോപ് ഗായിക റിഹാനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സച്ചിൻ രംഗത്ത് എത്തിയിരുന്നു. ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്ചയില്ലാത്തതാണെന്നും, വിദേശ ശക്തികൾക്ക് കണ്ടുനിൽക്കാമെന്നല്ലാതെ ഇടപെടാൻ കഴിയില്ലെന്നുമാണ് സച്ചിൻ ട്വിറ്ററിൽ കുറിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒപ്പം ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാർക്ക് അറിയാം; ഇന്ത്യയ്ക്കുവേണ്ടി തീരുമാനങ്ങൾ കൈകൊള്ളാനും. രാജ്യത്തിന് കീഴിൽ ഞങ്ങൾ ഒന്നിച്ച് അണിചേരുന്നത് തുടരുക തന്നെ ചെയ്യും’ ട്വിറ്ററിൽ സച്ചിൻ കുറിച്ചിരുന്നു.
സച്ചിന്റെ ഈ ട്വിറ്റിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേർ രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സച്ചിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ ട്രോൾ മഴയാണ്.
മഹന്മാരെ അടുത്തറിഞ്ഞാ മനസിലെ വിഗ്രഹം വീണുടഞ്ഞ് പോകുമെന്ന് പറയുന്നത് സത്യാ എന്നിങ്ങനെ പോകുന്നു ട്രോളുകൾ. പ്രിയ സുശീലേച്ചി, ഹിന്ദി സിനിമ കാണാത്ത കൊണ്ട് സച്ചിനെ അറിയില്ല എന്ന് ചേച്ചി പറഞ്ഞപ്പോ അന്ന് ഞങ്ങൾ ഒരുപാട് ചിരിച്ചിട്ടുണ്ട്. രണ്ടും കണക്കാ എന്ന് തിരിച്ചറിയാൻ ഞങ്ങൾ ഒരുപാട് ചിരിച്ചിട്ടുണ്ട്. ചേച്ചി ആയിരുന്നു ശരി ഇതാണ് ട്വിറ്ററിലെത്തിയ മറ്റൊരു ട്രോൾ.
സച്ചിന്റെ പ്രസ്താവനെയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ ട്രോളുകളിൽ ചിലത് ചുവടെ