മാസ്‌ക് വയക്കാന്‍ കണ്ടക്ടര്‍ നിര്‍ബന്ധിച്ചു; അരിശംപൂണ്ട യാത്രക്കാരി കെഎസ്ആര്‍ടിസി ബസിന്റെ ചില്ലെറിഞ്ഞ് പൊട്ടിച്ചു

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ മാസ്‌ക് വയ്ക്കാന്‍ നിര്‍ദ്ദേശിച്ച കണ്ടക്ടറോട് അരിശംപൂണ്ട യാത്രക്കാരി ബസില്‍ നിന്നിറങ്ങിയ ശേഷം ബസിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു. ശ്രീകാര്യം ഭാഗത്തുനിന്ന് ബസില്‍ കയറിയ ഇവര്‍ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. സൊസൈറ്റി മുക്കിലെ ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷമാണ് ഇവര്‍ കല്ലെടുത്ത് ബസിലെ ചില്ലെറിഞ്ഞ് പൊട്ടിച്ചത്.

ഇന്നലെ രാവിലെ പൗഡിക്കോണം സൊസൈറ്റി മുക്കിലായിരുന്നു സംഭവം. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൗഡിക്കോണം സ്വദേശി രമയ്ക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group