ഭര്‍ത്താവിനൊപ്പം നിന്നാല്‍ ഐ.എ.എസ് എഴുതിയെടുക്കാന്‍ കഴിയില്ല, കാമുകന്‍ പഠിപ്പിക്കും എന്നുറപ്പുണ്ട്; കൂടെവരാനായി ഭര്‍ത്താവ് കൈക്കുഞ്ഞുമായെത്തി കരഞ്ഞ് കാല് പിടിച്ചു; കാമുകന്റെ കുഞ്ഞ് വയറ്റിലുണ്ടെന്ന് പറഞ്ഞതോടെ ഭര്‍ത്താവ് പിന്മാറി; കരളലിയിപ്പിക്കുന്ന രംഗങ്ങള്‍ കണ്ട് നിസ്സഹായരായി പൊലീസും
സ്വന്തം ലേഖകന്‍
കൊല്ലം: പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി അന്‍സിയെയും കാമുകന്‍ നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനെയും(അഖില്‍) ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.
അന്‍സിയുടെ ഭര്‍ത്താവ് എട്ട് മാസം പ്രായമുള്ള കുഞ്ഞുമായെത്തിയപ്പോള്‍ ഇവര്‍ കാണാന്‍ കൂട്ടാക്കിയില്ല. കുഞ്ഞിനെ കാണണ്ട എന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. ഭര്‍ത്താവ് അന്‍സിയോട് ഏഴു തവണ സംസാരിച്ചെങ്കിലും കാമുകനെ ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം പോകാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കാലു വരെ പിടിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട് എന്ന് പറഞ്ഞതോടെയാണ് ഭര്‍ത്താവ് അന്‍സിയെ കൂടെക്കൊണ്ടു വരാനുള്ള ശ്രമത്തില്‍ നിന്നും പിന്മാറിയത്. സ്റ്റേഷനില്‍ നടന്ന കണ്ണു നനയിക്കുന്ന രംഗങ്ങള്‍ കണ്ട് പൊലീസുകാര്‍ നിസ്സഹായരായി നിന്നു. കഴിഞ്ഞ 18 നാണ് അന്‍സിയെ കാണാതാകുന്നത്. അന്‍സിയുടെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ഇരവിപുരം പൊലീസില്‍ ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അന്‍സി അവസാനം വിളിച്ച ഫോണ്‍ കോളുകളില്‍ നിന്നും നെടുമങ്ങാട് സ്വദേശി സഞ്ചുവിന്റെ നമ്പര്‍ കണ്ടെത്തി. തുടര്‍ന്നാണ് യുവതി ഇയാള്‍ക്കൊപ്പമുണ്ടെന്ന് മനസ്സിലായത്. പൊലീസ് നെടുമങ്ങാട്ടെ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് മൂവാറ്റുപുഴയില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിക്കുകയും ഇരവിപുരം പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കൊല്ലത്തു നിന്നും ഇരുവരും ബൈക്കിലാണ് കോട്ടയത്ത് എത്തിയത്. കോട്ടയത്ത് ഹോട്ടലില്‍ റൂമെടുത്ത് തങ്ങിയ ശേഷം മൂവാറ്റുപുഴയിലേക്ക് കടന്നു . ഇവിടെ 10 ദിവസത്തേക്ക് മുറി വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു.
ഒടുവില്‍ മൂവാറ്റുപുഴ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ശേഷം ഇരവിപുരം പൊലീസിന് കൈമാറുകയായിരുന്നു. രാത്രിയില്‍ സ്റ്റേഷിനെലിത്തിച്ച് പ്രാഥമിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കൊല്ലം വനിതാ സ്റ്റേഷനിലെ ലോക്കപ്പിലേക്ക് അന്‍സിയെ മാറ്റി. ഇന്ന് രാവിലെ സ്റ്റേഷനിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു.
ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്നും കാമുകനൊപ്പം പോയാല്‍ മതിയെന്നുമായിരുന്നു അന്‍സി പറഞ്ഞത്. തന്റെ സ്വപ്നമായ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയെടുക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയതെന്നാണ് പൊലീസിന് നല്‍കിയ മൊഴി. ഭര്‍ത്താവിനൊപ്പം നിന്നാല്‍ പഠിക്കാന്‍ കഴിയില്ലെന്നും കാമുകനായ സഞ്ചു പഠിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബര്‍ 3നാണ് പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു അന്‍സിയുടെ സഹോദരി ആത്മഹത്യ ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടൈന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വരികയും തുടര്‍ന്ന് ഒരു വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുകയുമായിരുന്നു.
അന്‍സിയുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗമാണ് സഞ്ജു. പല പ്രതിഷേധ പരിപാടികള്‍ക്കും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. കൂടാതെ അന്‍സിയുടെ വീട്ടില്‍ സ്ഥിര സന്ദര്‍ശകനുമായിരുന്നു. ഇതിനിടെയാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്. സഞ്ചു നെടുമങ്ങാട് പി.എസ്.സി കോച്ചിങ് സെന്ററില്‍ പഠിക്കുകയാണ്. സഞ്ചുവിനും അന്‍സിയെ തന്നെ മതി എന്ന നിലപാടിലാണ്. അന്‍സിക്കെതിരെ ജെ.ജെ ആക്ട് 75, 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഉപേക്ഷിച്ച് പോയതിന് 317 എന്നീ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സഞ്ചുവിനെതിരെ കുട്ടിയെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതിന് ഐ.പി.സി 109 പ്രകാരവും കേസെടുത്തു. ഇരുവരെയും കൊല്ലം കോടയതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.