
കോട്ടയം മുൻസിപ്പാലിറ്റിയിലെത്തുന്ന ജനങ്ങൾ വെറും കഴുതകൾ;ഓഫീസ് തുറന്നിട്ട ശേഷം ഉദ്യോഗസ്ഥരെല്ലാം കൂട്ടത്തോടെ കല്യാണത്തിന് പോയി..ഓഫീസ് സമയത്ത് കല്യാണമുണ്ട് തെമ്മാടിത്തരം കാണിച്ച് ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ
കോട്ടയം : ഓഫീസ് സമയത്ത് വിവിധ സേവനങ്ങൾക്കായി ജനങ്ങളെത്തുമ്പോൾ കല്യാണസദ്യ ഉണ്ണാൻ പോയി നഗരസഭയിലെ ജീവനക്കാർ. കോട്ടയം മുൻസിപ്പാലിറ്റിയിലെ പി.എം.എ.വൈ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഇന്ന് ഉച്ചയ്ക്ക് 12നും ഒന്നിനും ഇടയ്ക്ക് വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയ ജനങ്ങളെ വിഡ്ഡികളാക്കിയത്. ഇതോടെ ഏറെ വലഞ്ഞത് ജനങ്ങളാണ്.
ദിനംപ്രതി നഗരസഭയിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് അപേക്ഷകൾ നൽകുന്നതിനുമായി ബന്ധപ്പെട്ട് മറ്റ് ആവശ്യങ്ങൾക്കുമായി നിരവധിപേർ എത്തുന്ന വിഭാഗത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ഒരു ഉദ്യോഗസ്ഥർ പോലും ഇല്ലാതെ ഇരുന്നത്. വിവിധ ആവശ്യങ്ങൾക്കായി എത്തിയ വയോധികരുൾപ്പടെ നിരവധിപേർ മണിക്കൂറുകളോളം കാത്തിരുന്ന ശേഷം മടങ്ങുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ നിരവധിപേർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
Third Eye News Live
0
Tags :