video
play-sharp-fill

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കും : ജോസ് കെ മാണി

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കും : ജോസ് കെ മാണി

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ എല്‍.ഡിഎഫിനു ഭൂരിപക്ഷം കിട്ടുമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. കോട്ടയം ജില്ലയിലെ കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടേയും, വൈസ് പ്രസിഡന്റുമാരുടേയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ത്രിതലപഞ്ചായത്ത് ഫലം ഇതിന്റെ മുന്‍വിധിയാണ്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹനയങ്ങള്‍ക്കുള്ള ജനകീയ ബദല്‍ മുന്നോട്ടുവെയ്ക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റ് കര്‍ഷര്‍ക്ക് കൈത്താങ്ങായ ബഡ്ജറ്റാണ്. കാരുണ്യ പദ്ധതി തുടരാനുള്ള ബജറ്റ് പ്രഖ്യാപനം ലക്ഷകണക്കായ പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസം നല്‍കുമെന്നും ജോസ് കെ.മാണി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍, പി.എം മാത്യു എക്‌സ്.എം.എല്‍.എ, വിജി എം.തോമസ്, ലോപ്പസ് മാത്യു, ജോസഫ് ചാമക്കാല, ജോസ് പുത്തന്‍കാലാ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തോമസ് ടി.കീപ്പുറം, സഖറിയാസ് കുതിരവേലി, സാജന്‍ തൊടുക, രാജേഷ് വാളിപ്ലാക്കല്‍ ജോജി കുറത്തിയാടൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group