നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരായ വിചാരണ പുനഃരാരംഭിക്കുന്നു; കുറ്റാരോപണങ്ങളില്‍ മാറ്റം വരുത്താന്‍ കോടതിയുടെ അനുവാദം
സ്വന്തം ലേഖകന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പുനഃരാരംഭിക്കുന്നു. ഈ മാസം 21ന് കേസില്‍ രഹസ്യ വിചാരണ വീണ്ടും ആരംഭിക്കും. കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിനെയാണ് 21ന് വിസ്തരികരിക്കുന്നത്. വിചാരണക്കോടതിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചത് കാരണം വിചാരണ തടസ്സപ്പെട്ടിരുന്നു.
കേസില്‍ പൊലീസ് അറസ്റ്റുചെയ്ത പ്രതികള്‍ ജയിലില്‍ നിന്നും തന്നെ ഭീഷിണിപ്പെടുത്തിയതായുള്ള ദിലീപിന്റെ ആരോപണം വിചാരണ കോടതി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രൊസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി അനുമതി നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതിന് ശേഷമാണ് വിചാരണ പുനരാരംഭിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഫെബ്രുവരിയില്‍ കുറ്റപത്രത്തില്‍ കൂട്ടിച്ചേര്‍ത്ത ഭാഗം നീക്കണമെന്നാവശ്യപ്പെട്ട പ്രൊസിക്യൂഷന്‍ വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജ്ജിയിലാണ് ഇപ്പോള്‍ കോടതി ഇടപെടല്‍ ഉണ്ടായിട്ടുള്ളത്. ഹര്‍ജ്ജിയില്‍ ഭാഗീക അനുമതി ലഭിച്ചതായാണ് സൂചന. കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ മാത്രമെ ഏതൊക്കെ പരാമര്‍ശങ്ങളിലാണ് മാറ്റം വരുത്താന്‍ അനുമതിയായിട്ടുള്ളതെന്ന കാര്യം വ്യക്തമാകൂ.
ജാമ്യം റദ്ദാക്കാനുള്ള ആവശ്യം നിരാകരിച്ചാല്‍ മേല്‍കോടതിയില്‍ പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കാനും സാധ്യതയുണ്ട്. ആറു മാസത്തിനുള്ളില്‍ വിചാരണ തീര്‍ക്കണമെന്ന നിര്‍ദ്ദേശവും ഉണ്ട്. അതിനാല്‍ നടപടികള്‍ അതിവേഗത്തില്‍ തുടങ്ങും.