
സ്വന്തം ലേഖകന്‍
കോട്ടയം: ഏറ്റുമാനൂരില്‍ തേങ്ങാ കയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡില്‍ നിന്ന് ഇരുപത് അടി മാറിയാണ് മറിഞ്ഞത്. പൊള്ളാച്ചി സ്വദേശിയായ ഡ്രൈവര്‍ പത്തീശ്വരന്‍(46) മരിച്ചു. അപകട വിവരം പുറം ലോകമറിഞ്ഞത് നാല് മണിക്കൂറിന് ശേഷംമാണ്.
എം.സി. റോഡില്‍ പട്ടിത്താനത്തിന് സമീപം തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പക്ഷേ, രാവിലെ എട്ട് മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ കുറവിലങ്ങാട് പൊലീസ്
സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
മറിഞ്ഞ ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ നിലയിലായിരുന്നു മരിച്ച പത്തീശ്വരന്‍. മൃതദേഹം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group