video
play-sharp-fill

പ്രവാസിയായ ഭർത്താവ് ബന്ധമൊഴിഞ്ഞതോടെ അമ്മ മകനെ തേടിയെത്തുന്നത് രാത്രിയിൽ ; നാല് വർഷക്കാലം 14കാരനെ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ പൊലീസ് പിടിയിൽ ; സാക്ഷര കേരളത്തെ ലജ്ജിപ്പിക്കുന്ന സംഭവം പുറംലോകമറിയുന്നത് കുട്ടിയുടെ അച്ഛൻ പരാതി നൽകിയതോടെ

പ്രവാസിയായ ഭർത്താവ് ബന്ധമൊഴിഞ്ഞതോടെ അമ്മ മകനെ തേടിയെത്തുന്നത് രാത്രിയിൽ ; നാല് വർഷക്കാലം 14കാരനെ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ പൊലീസ് പിടിയിൽ ; സാക്ഷര കേരളത്തെ ലജ്ജിപ്പിക്കുന്ന സംഭവം പുറംലോകമറിയുന്നത് കുട്ടിയുടെ അച്ഛൻ പരാതി നൽകിയതോടെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കടയ്ക്കാവൂരിൽ 14 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച അമ്മ പൊലീസ് പിടിയിൽ. അച്ഛനിൽ നിന്ന് അകന്ന് കഴിയുന്ന അമ്മ രാത്രിസമയങ്ങളിലാണ് തന്നോട് മോശമായി പെരുമാറിയിരുന്നതെന്നാണ് കുട്ടി പറയുന്നത്.

നീണ്ട നാല് വർഷക്കാലത്തോളമാണ് ഇവർ മോശമായി പെരുമാറിയിരുന്നതെന്നും ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ കൗൺസിലിംഗിനിങ്ങിനിടെ കുട്ടി വെളിപ്പെടുത്തി. കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കുട്ടിയുടെ അമ്മയായ വക്കം സ്വദേശിനിയുമായ യുവതിയെ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പോക്‌സോ കേസിൽ ഇരയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് കേരളത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

നാല് മക്കളും മാതാവും വക്കത്തെ വീട്ടിൽ താമസിക്കുമ്പോഴായിരുന്നു സംഭവമുണ്ടായത്. ഏതാനും നാളുകൾക്ക് മുൻപ് 17 വയസുള്ള മകൻ അമ്മയുടെ ഫോണിൽ നിന്ന് സംശയം ജനിപ്പിക്കുന്ന ചില കാര്യങ്ങൾ കാണുകയും അത് തന്റെ അച്ഛനെ അറിയിക്കുകയുമായിരുന്നു.

തുടർന്ന് വിദേശത്തായിരുന്ന അച്ഛൻ നാട്ടിലെത്തിയ ശേഷം ഇവരിൽ നിന്നും വിവാഹമോചനം വാങ്ങുകയും ചെയ്തു. തുടർന്ന് കുട്ടിയെ ഏറെ നാളുകളായി അവന്റെ അമ്മ പീഡനത്തിനിരയാക്കുകയാണെന്നും ഉപദ്രവിക്കുകയാണെന്നും അച്ഛൻ പറയുന്നു.

അച്ഛനോട് കുട്ടി ഇക്കാര്യം തുറന്നു പറയുകയായിരുന്നു. ഇതേതുടർന്ന് കുട്ടിയ്ക്ക് ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടിയ്ക്ക് കൗൺസലിംഗ് നൽകുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

അച്ഛനോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് കുട്ടി ചൈൽഡ്‌ലൈൻ പ്രവർത്തകരോടും പറഞ്ഞത്. കൗൺസിലിങ്ങിന് പിന്നാലെ ചൈൽഡ്‌ലൈൻ പ്രവർത്തകർ കടയ്ക്കാവൂർ പൊലീസിന് നൽകിയ പരാതിയിൽ കുട്ടിയുടെ അമ്മയെ പോക്‌സോ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റിലായ യുവതിയെ റിമാൻഡ് ചെയ്തു. നിലവിൽ അട്ടകുളങ്ങര വനിതാ ജയിലിലാണ് യുവതിയെ പാർപ്പിച്ചിരിക്കുന്നത്.