play-sharp-fill
യുഡിഎഫില്‍ കയറിപ്പറ്റാന്‍ കാത്തിരിക്കുന്ന പി സി ജോര്‍ജ്; പാലായിലെ എല്‍ഡിഎഫ് സീറ്റ് ഉറപ്പിച്ച് ജോസ് കെ മാണി; മാണി സി കാപ്പനെ മറുകണ്ടം ചാടിക്കാന്‍ പതിനെട്ടടവും പയറ്റി യുഡിഎഫ്; പാലായിലെ രാഷ്ട്രീയം ‘കുഞ്ഞൂഞ്ഞ്’ കളിയല്ല..!

യുഡിഎഫില്‍ കയറിപ്പറ്റാന്‍ കാത്തിരിക്കുന്ന പി സി ജോര്‍ജ്; പാലായിലെ എല്‍ഡിഎഫ് സീറ്റ് ഉറപ്പിച്ച് ജോസ് കെ മാണി; മാണി സി കാപ്പനെ മറുകണ്ടം ചാടിക്കാന്‍ പതിനെട്ടടവും പയറ്റി യുഡിഎഫ്; പാലായിലെ രാഷ്ട്രീയം ‘കുഞ്ഞൂഞ്ഞ്’ കളിയല്ല..!

സ്വന്തം ലേഖകന്‍

കോട്ടയം: പാല നിയമസഭാ സീറ്റിനെ ചൊല്ലി യുഡിഎഫിലും എല്‍ഡിഎഫിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കേരളാ കോണ്‍ഗ്രസ് പുതിയ ചുവടുകള്‍ വയ്ക്കുന്നതിനനുസരിച്ച് മുന്നണികള്‍ പുതിയ അടവ് പയറ്റേണ്ടി വരും. പാലായെന്ന പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലാതെ കൈക്കലാക്കാനുള്ള തന്ത്രങ്ങള്‍ ഇരുകോട്ടയിലും മെനയുന്നുണ്ട്.

എല്‍ഡിഎഫില്‍ ജോസ് കെ മാണി ഏതാണ് ആ സീറ്റ് ഉറപ്പിച്ച മട്ടിലുമാണ്. ഇതോടെ നിലവിലെ എംഎല്‍എ മാണി സി കാപ്പന്‍ മറുകണ്ടം ചാടേണ്ടി വരും. യുഡിഎഫിലാണ് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നത്. പി സി ജോര്‍ജ്ജും എങ്ങനെയെങ്കിലും യുഡിഎഫില്‍ കയറിപ്പറ്റാന്‍ വേണ്ടിയുള്ള ശ്രമങ്ങളുമായി രംഗത്തുണ്ട്. ജോസ് പാലാ ഉറപ്പിച്ചാല്‍ മാണി സി കാപ്പനെ മറുകണ്ടം ചാടിക്കുന്ന ദൗത്യം യുഡിഎഫിന് എളുപ്പമാകും. കാപ്പനുംകൂടി ഐക്യമുന്നണിയിലേക്ക് വന്നാല്‍ കോണ്‍ഗ്രസിലെ അസംബ്ലി സീറ്റ് മോഹികള്‍ അസ്വസ്ഥരാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോസ് കെ.മാണി യുഡിഎഫ് വിട്ടതോടെ പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളും സി.എഫ്. തോമസിന്റെ നിര്യാണത്തോടെ ചങ്ങനാശ്ശേരിയും ആര്‍ക്കൊക്കെ വീതം വയ്ക്കും എന്നതിനെ സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തരചര്‍ച്ചകള്‍ സജീവമാണ്. ജോസ് കെ.മാണി ഇടത് പക്ഷത്തേക്ക് പോയതോടെ അവസരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസിലെ രണ്ടാം നിര നേതാക്കള്‍. മാണി സി.കാപ്പനെയും പി.സി.ജോര്‍ജിനെയും ഒപ്പം ചേര്‍ത്താല്‍ തങ്ങള്‍ക്കുള്ള അവസരം കുറയുമെന്ന പേടി ഇവര്‍ക്കുണ്ട്.

കോണ്‍ഗ്രസിന് പിസി ജോര്‍ജ്ജ് വെക്കുന്ന വാഗ്ദാനം സീറ്റു കിട്ടിയാല്‍ പാലയില്‍ മത്സരിക്കാമെന്നാണ്. പൂഞ്ഞാറില്‍ വിജയസാധ്യത കുറവായതു കൊണ്ട് ആ സീറ്റ് മകന് കൊടുത്ത് പൂഞ്ഞാറില്‍ യുഡിഎഫ് പിന്തുണയില്‍ മത്സരിക്കാനാണ് ജോര്‍ജ്ജിന്റെ ആഗ്രഹം. പാലായില്‍ തനിക്കുള്ള സ്വാധീനവും ജോര്‍ജ്ജ് ഇക്കാര്യത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജോസ് കെ മാണിയെ പി സി ജോര്‍ജ്ജ് തോല്‍പ്പിച്ചാലും ലീഗിനെ പിണക്കാതെ മുന്നോട്ട് പോകാന്‍ യുഡിഎഫ് പാട്‌പെടും.

ഇടത് മുന്നണി വിടുന്ന കാര്യം ആലോചനയില്‍ പോലുമില്ലെന്നാണ് കാപ്പന്റെ വാദം. മാണി സി.കാപ്പനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇടത് മുന്നണിയുടെ ഭാഗമാണെന്നും അസംബ്ലി സീറ്റ് ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നുമാണ് ജോസ് കെ.മാണി പ്രതികരിച്ചത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി സീറ്റ് ചര്‍ച്ചകളിലൊന്നും പ്രതികരിച്ചിട്ടില്ല. മാണി സി.കാപ്പന്റെ മുന്നണിമാറ്റമുണ്ടായാല്‍ മാധ്യമങ്ങള്‍ അറിയുമെന്ന് അദ്ദേഹം പറഞ്ഞു.