Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ക്രിസ്മസ് പുലർച്ചെ എം.സി റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് തെള്ളകത്തിനു സമീപം പോസ്റ്റിൽ ഇടിച്ച് നീലിമംഗലം സ്വദേശിയായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീലിമംഗലം കളപ്പുരയ്ക്കൽ അഗസ്റ്റിന്റെ മകൻ ഷാൻ അഗസ്റ്റിനാണ് (25) മരിച്ചത്.

പുലർച്ചെ രണ്ടരയോടെ കാരിത്താസിനു സമീപം തെള്ളകത്തായിരുന്നു അപകടം. ഷാനും സുഹൃത്തും മറ്റൊരു സുഹൃത്തിന്റെ ബൈക്കുമായി രാത്രിയിൽ പുറത്തേയ്ക്കു പോയതായിരുന്നു. ഇതിനിടെ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ ഇരുവരും പത്തു മിനിറ്റോളം റോഡരികിൽ തന്നെ കിടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലർച്ചെ റോഡിൽ തിരക്ക് കുറവായതിനാൽ ആളുകളെ ശ്രദ്ധയിൽ അപകടം പെട്ടില്ല. കുറച്ചു സമയത്തിനു ശേഷം ഇതുവഴി എത്തിയ യാത്രക്കാരാണ് അപകടം കണ്ടതും, ഇരുവരെയും ആശുപത്രിയിൽ എത്തിച്ചതും. ഷാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.