![കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു; കൊലപാതകത്തിന് പിന്നിൽ മുസ്ലീം ലീഗ് എന്ന് സി.പി.എം: കാഞ്ഞങ്ങാട്ട് വ്യാഴാഴ്ച ഹർത്താൽ കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു; കൊലപാതകത്തിന് പിന്നിൽ മുസ്ലീം ലീഗ് എന്ന് സി.പി.എം: കാഞ്ഞങ്ങാട്ട് വ്യാഴാഴ്ച ഹർത്താൽ](https://i0.wp.com/thirdeyenewslive.com/storage/2020/12/n2388307244e4ba5c002eeeb9e7d05e9d7929f2dbe6ce8b2b3e7ac417e950f98d91ea29068.jpg?fit=1024%2C538&ssl=1)
കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു; കൊലപാതകത്തിന് പിന്നിൽ മുസ്ലീം ലീഗ് എന്ന് സി.പി.എം: കാഞ്ഞങ്ങാട്ട് വ്യാഴാഴ്ച ഹർത്താൽ
തേർഡ് ഐ ബ്യൂറോ
കാസർകോട്: ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. ഔഫ് അബ്ദുൾ റഹ്മാനെ (27) ആണ് അക്രമി സംഘം കുത്തിക്കൊന്നത്. ബുധനാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷം കാഞ്ഞങ്ങാട് പഴയ കടപ്പുറത്തു വച്ചാണ് സംഭവം.
കൊലയ്ക്ക് പിന്നിൽ മുസ്ലീം ലീഗാണെന്ന് സിപിഎം ആരോപിച്ചു. പ്രദേശത്ത് ഡിവൈഎഫ്ഐ, മുസ്ലീം ലീഗ് സംഘർഷമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് ബീച്ചിലൂടെ നടന്ന് വന്ന അബ്ദുൾ റഹ്മാനെ ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതലാണ് ഹർത്താർ ആചരിക്കുക.
അതേസമയം, കൊലപാതകവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം വ്യക്തമാക്കി.