play-sharp-fill
യുവനടിയെ സൂപ്പർ മാർക്കറ്റിൽ വച്ച്   അപമാനിക്കാന്‍ ശ്രമിച്ച പ്രതികളെ സി സി ടി വി ചതിച്ചു; പൊലീസ് അന്വേഷണം .

യുവനടിയെ സൂപ്പർ മാർക്കറ്റിൽ വച്ച് അപമാനിക്കാന്‍ ശ്രമിച്ച പ്രതികളെ സി സി ടി വി ചതിച്ചു; പൊലീസ് അന്വേഷണം .

സ്വന്തം ലേഖകന്‍

കൊച്ചി: ഷോപ്പിംഗ് മാളില്‍വച്ച് നടിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു. ഷോപ്പിംഗ് മാളിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ദ്യശ്യങ്ങളുടെ പകര്‍പ്പ് എത്രയും വേഗം ഹാജരാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു.

കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ശരീരത്തില്‍ സ്പര്‍ശിച്ചശേഷം കടന്നുകളഞ്ഞ അക്രമിയെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ച് പിന്തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി വെളിപ്പെടുത്തി.

നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അപമാനശ്രമത്തിന്റെ വിശദാംശങ്ങള്‍ പങ്ക് വച്ചത്. ‘ആദ്യം ഞാന്‍ അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. എന്നാല്‍ എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള്‍ അടുത്ത് വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. തികച്ചും അപ്രതീക്ഷിതമായ ഒരു കാര്യം സംഭവിച്ചതിന്റെ ഞെട്ടലിലായിരുന്നു ഞാന്‍. പിന്തുടര്‍ന്ന് ചെന്നിട്ടും കാണാത്ത ഭാവത്തിലായിരുന്നു രണ്ട്‌പേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് പണമടക്കാന്‍ കൗണ്ടറില്‍ നില്‍ക്കുന്ന സമയത്ത് അക്രമികള്‍ എനിക്കരികില്‍ വന്നു സംസാരിക്കാന്‍ ശ്രമിച്ചു. ഇത്രയും ചെയ്തിട്ടും അവര്‍ എന്നോട് സംസാരിക്കാന്‍ കാണിച്ച ധൈര്യം ശരിക്കും ഞെട്ടിച്ചു. എന്റെ പുതിയ സിനിമാ പ്രൊജക്ടുകളെപ്പറ്റിയായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഞങ്ങള്‍ അവരെ അവഗണിച്ച്, പോകാന്‍ പറഞ്ഞു. എന്റെ അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോള്‍ അവര്‍ കടന്ന്കളഞ്ഞു. നടി പരാതി നല്‍കാതിരുന്നതിനാല്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.