Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

ന്യൂയോർക്ക്: ഒരു വയസ് പൂർത്തിയാക്കിയ കൊവിഡ് എന്ന വൈറസിനെ ശൈശവദശയിൽ തന്നെ ഇല്ലാതാക്കാൻ അമേരിക്ക ഒരുങ്ങുന്നു. ലോകമെമ്പാടും കാത്തിരിക്കുന്ന കൊവിഡ് വാക്‌സിൻ അമേരിക്കയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിച്ചു തുടങ്ങി.

ഫൈസർ കൊറോണ വാക്സിൻ കുത്തിവെയ്പ് ആരംഭിച്ച് അമേരിക്ക രംഗത്ത് എത്തിയതോടെയാണ് ഇപ്പോൾ നാടിന് ആവശ്യമായി മാറിയിരിക്കുന്നത്. ന്യൂയോർക്കിലെ നഴ്സിന് വാക്സിന്റെ ആദ്യ ഡോസ് നൽകി. ലോംങ് ഐലന്റ് ജ്യൂയിഷ് മെഡിക്കൽ സെന്ററിലെ ക്രിറ്റിക്കൽ കെയർ നഴ്സായ സാന്ദ്ര ലിൻഡ്സായ് ആണ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 9.30 യോടെയാണ് ഫൈസർ വാക്സിൻ വിതരണത്തിന് അമേരിക്ക തുടക്കമിട്ടത്. വാക്സിൻ നൽകുന്നതിന്റെ ദൃശ്യങ്ങൾ അമേരിക്കൻ മാദ്ധ്യമങ്ങൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഫൈസറും, ബയോൺടെക്കും സംയുക്തമായാണ് ഫൈസർ വാക്സിൻ നിർമ്മിച്ചത്.

മറ്റ് വാക്സിനുകൾ സ്വീകരിക്കുന്നത് പോലെയാണ് കൊറോണ വാക്സിൻ സ്വീകരിക്കുമ്‌ബോഴും അനുഭവപ്പെട്ടതെന്ന് ലിൻഡ്സായ് പ്രതികരിച്ചു. വളരെ സന്തോഷവും, ആശ്വാസവും തോന്നുന്നു. ചരിത്രത്തിലെ ഏറ്റവും കാഠിന്യം നിറഞ്ഞ സമയത്തിന്റെ അന്ത്യമാണ് ആരംഭിച്ചത്. ഏറെ സുരക്ഷിതമായ ഫൈസർ വാക്സിൻ സ്വീകരിക്കാൻ എല്ലാവരും ആത്മവിശ്വാസത്തോടെ മുന്നോട്ടുവരാൻ ആവശ്യപ്പെടുകയാണെന്നും ലിൻഡ്സായ് പറഞ്ഞു.

കൊറോണ വാക്സിന്റെ ആദ്യ ഡോസ് കുത്തിവെച്ചതിന് പിന്നാലെ അഭിനന്ദനങ്ങൾ അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്ത് എത്തി. ആദ്യമായി വാക്സിൻ നൽകിയിരിക്കുന്നു. അമേരിക്കയ്ക്കും, ലോകത്തിനും അഭിനന്ദനങ്ങളെന്നും ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു.