
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 252 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 251 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 2342 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 132 പുരുഷന്മാരും 96 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

352 പേർ രോഗമുക്തരായി. 5176 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 41807 പേര് കോവിഡ് ബാധിതരായി. 36520 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12049 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
ചങ്ങനാശേരി-33
കോട്ടയം-32
കടപ്ലാമറ്റം-16
കുറവിലങ്ങാട്- 10
അതിരമ്പുഴ, ഏറ്റുമാനൂര്‍-8
വെച്ചൂര്‍ -7
ഈരാറ്റുപേട്ട, തലയോലപ്പറമ്പ്,മാഞ്ഞൂര്‍-6
മണിമല, വെളിയന്നൂര്‍, എരുമേലി, ചിറക്കടവ്, ഉദയനാപുരം, കാഞ്ഞിരപ്പള്ളി, വെള്ളൂര്‍-5
തലയാഴം, എലിക്കുളം-4
മുളക്കുളം, കാണക്കാരി, തൃക്കൊടിത്താനം, ടി.വി പുരം, വൈക്കം, കടുത്തുരുത്തി, പുതുപ്പള്ളി, കല്ലറ, മാടപ്പള്ളി, ആര്‍പ്പൂക്കര-3
കറുകച്ചാല്‍, ഉഴവൂര്‍, തിരുവാര്‍പ്പ്, വിജയപുരം, വാഴപ്പള്ളി, ഞീഴൂര്‍, കിടങ്ങൂര്‍, പായിപ്പാട്, ചെമ്പ്, പാലാ, വാകത്താനം, പാമ്പാടി, പാറത്തോട്, ഭരണങ്ങാനം – 2
മണർകാട്,കരൂര്‍, പനച്ചിക്കാട്, കങ്ങഴ, വാഴൂര്‍, മുത്തോലി, മുണ്ടക്കയം, തലപ്പലം, കുറിച്ചി, കോരുത്തോട്, പൂഞ്ഞാര്‍, അയര്‍ക്കുന്നം, അയ്മനം, പള്ളിക്കത്തോട്, വെള്ളാവൂര്‍, കുമരകം, നീണ്ടൂര്‍, രാമപുരം, മീനച്ചില്‍
-1







