Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4698 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂർ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂർ 267, തിരുവനന്തപുരം 254, വയനാട് 234, പത്തനംതിട്ട 229, ഇടുക്കി 222, ആലപ്പുഴ 218, കാസർഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.13 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 69,67,972 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മധുസൂദനൻ (63), കട്ടച്ചാൽകുഴി സ്വദേശി കുഞ്ഞുകൃഷ്ണൻ (75), നെല്ലിക്കുന്ന് സ്വദേശി കേശവൻ ആശാരി (82), തച്ചൻകോട് സ്വദേശിനി ജയ (60), പത്തനംതിട്ട പറകോട് സ്വദേശിനി ആശബീവി (62), എടപ്പാവൂർ സ്വദേശി എബ്രഹാം (84), ആലപ്പുഴ തൃക്കുന്നപുഴ സ്വദേശിനി അയിഷ ബീവി (70), നീർക്കുന്നം സ്വദേശി നാസർ (57), ഇടുക്കി സ്വദേശിനി അന്നകുട്ടി (80), എറണാകുളം പനങ്ങാട് സ്വദേശി അനിരുദ്ധൻ (54), വരപ്പെട്ടി സ്വദേശി മാർക്കോസ് (82), തൃശൂർ തെക്കുംകര സ്വദേശിനി ശോഭന (65), വരാന്തറപ്പള്ളി സ്വദേശി ആന്റോ (64), മടയികോണം സ്വദേശിനി ഹണി ചുമ്മാർ (18), പാലക്കാട് വടക്കാഞ്ചേരി സ്വദേശിനി ഡെയ്സി (66), മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഇബ്രാഹീം (52), മഞ്ചേരി സ്വദേശി അബ്ദുൾ ലത്തീഫ് (72), താരിഷ് സ്വദേശി കുഞ്ഞാളൻ (75), പഴമള്ളൂർ സ്വദേശി അബ്ദുറഹിമാൻ (72), ചേരക്കാപറമ്പ് സ്വദേശിനി ജസീറ (30), കോഴിക്കോട് ചെറുകുള്ളത്തൂർ സ്വദേശി ചന്ദ്രൻ (68), കൂതാളി സ്വദേശി കുഞ്ഞികൃഷ്ണൻ നായർ (82), കലറന്തിരി സ്വദേശി മൊയ്ദീൻ കോയ (61), വയനാട് കെനിചിറ സ്വദേശി കുമാരൻ (90), കണ്ണൂർ പൊടികുണ്ട് സ്വദേശി എ.എം. രാജേന്ദ്രൻ (69), മേലൂർ സ്വദേശി എം. സദാനന്ദൻ (70), ഉളിക്കൽ സ്വദേശിനി തങ്കമണി (55), കൂത്തുപറമ്പ് സ്വദേശിനി ഒ.വി. നബീസ (74), കാസർഗോഡ് സ്വദേശി അമൃതനാഥ് (80) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2623 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 93 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4034 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 608, കോഴിക്കോട് 594, എറണാകുളം 360, തൃശൂർ 417, കോട്ടയം 397, പാലക്കാട് 156, കൊല്ലം 262, കണ്ണൂർ 228, തിരുവനന്തപുരം 164, വയനാട് 222, പത്തനംതിട്ട 145, ഇടുക്കി 209, ആലപ്പുഴ 203, കാസർഗോഡ് 69 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

43 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം, കണ്ണൂർ 7 വീതം, തൃശൂർ 6, പാലക്കാട് 5, പത്തനംതിട്ട, കോഴിക്കോട്, വയനാട് 4 വീതം, തിരുവനന്തപുരം 3, കൊല്ലം 2, കോട്ടയം 1 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5258 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 342, കൊല്ലം 347, പത്തനംതിട്ട 198, ആലപ്പുഴ 425, കോട്ടയം 455, ഇടുക്കി 99, എറണാകുളം 804, തൃശൂർ 276, പാലക്കാട് 381, മലപ്പുറം 886, കോഴിക്കോട് 686, വയനാട് 201, കണ്ണൂർ 111, കാസർഗോഡ് 47 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,438 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,07,119 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,547 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,03,150 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 13,397 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1680 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം (കണ്ടെൻമെന്റ് സോൺ വാർഡ് 17), എലപ്പുള്ളി (1), കൊല്ലം ജില്ലയിലെ ചടയമംഗലം (13), എറണാകുളം ജില്ലയിലെ വാളകം (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 436 ഹോട്ട് സ്പോട്ടുകളാണുള്ളത്.