Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

ചെന്നൈ: സി.ബി.ഐയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന 103 കിലോ സ്വർണം കാണാതായ സംഭവത്തിൽ
നിർണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി.45 കോടി രൂപയുടെ സ്വർണം കാണാതായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകി.

ലോക്കൽ പൊലീസ് അന്വേഷിച്ചാൽ അഭിമാനത്തിന് കോട്ടം തട്ടുമെന്ന സി.ബി.ഐ അഭിഭാഷകന്റെ വാദം തള്ളിയ കോടതി സി.ബി.ഐയ്ക്ക് കൊമ്ബില്ലെന്നും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സി.ബി.ഐയെ സംബന്ധിച്ചിടത്തോളം ഇത് ഒരു അഗ്‌നിപരീക്ഷ ആയിരിക്കാം. അവരുടെ കൈകൾ സീതയെപ്പോലെ ശുദ്ധമാണെങ്കിൽ, അവർ കൂടുതൽ തിളക്കത്തോടെ പുറത്തുവരും. ഇല്ലെങ്കിൽ, അവർ അന്വേഷണം നേരിടേണ്ടിവരും’. കോടതി പറഞ്ഞു.

2012ൽ സുരാന കോർപറേഷൻ ലിമിറ്റഡിൽനിന്ന് സി.ബി.ഐ സംഘം പിടിച്ചെടുത്ത ആഭരണങ്ങൾ ഉൾപ്പെടെയുള്ള 400.5 കിലോ സ്വർണത്തിൽ നിന്നാണ് 103 കിലോ മോഷണം പോയത്. കേസിൽ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ക്രൈം ബ്രാഞ്ച് – സി.ഐഡിയോട് കോടതി ഉത്തരവിട്ടു.

സ്വർണം സൂക്ഷിച്ച സ്ഥലത്തിന്റെ താക്കോലുകൾ ചെന്നൈ പ്രിൻസിപ്പൽ സ്പെഷ്യൽ കോടതിയിൽ കൈമാറിയിരുന്നുവെന്നും സ്വർണം തൂക്കിയതിലെ പിഴവാകാം ഭാരത്തിൽ കുറവുണ്ടാകാൻ കാരണമെന്നുമാണ് സി.ബി.ഐയുടെ വാദം. ഇത് വിശ്വാസത്തിലെടുക്കാത്ത കോടതി പൊലീസിനോട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.