Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: കേരളത്തിലെ ‘1000 പഞ്ചായത്തുകൾ ബി.ജെ.പിക്ക് നൽകൂവെന്ന് തെരഞ്ഞടുപ്പ് പ്രചാരത്തിനിടയിൽ സുരേഷ് ഗോപി.  കേരളത്തിലെ മൊത്തം പഞ്ചായത്തും നല്കാമെന്ന് സോഷ്യൽ മീഡിയ. കോഴിക്കോട്ട് വച്ച് നടന്ന ബി.ജെ.പിയുടെ ഒരു പ്രചാരണ പരിപാടിയിൽ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എന്നാൽ ഇതിന് പിന്നാലെ സുരേഷ് ഗോപിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം നിറഞ്ഞിട്ടുണ്ട്. തന്നെ ‘സംഘി’യെന്നോ ‘ചാണക സംഘി’യെന്നോ വിളിച്ചോളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെ വിളിക്കുന്നതിൽ തനിക്ക് അപമാനമില്ലെന്നും ശ്രീനാരായണ ഗുരുവിന്റെ, തിരുവനന്തപുരത്തെ ചെമ്പഴന്തിയിലുള്ള വീടിന്റെ തറ ചാണകം കൊണ്ട് മെഴുകിയതാണ്. ആ തറയ്ക്ക് ഇപ്പോഴും നല്ല ഉറപ്പാണെന്നും അദ്ദേഹം പ്രചാരണ പരിപാടിയ്ക്കിടിയിൽ പറഞ്ഞിരുന്നു.

പേരാമ്പ്രയിൽ ഒരു പട്ടികജാതി കോളനിയിലേക്ക് റോഡ് ഉണ്ടാക്കാനായി മൂന്ന് വർഷമായി താൻ ശ്രമിക്കുകയാണെന്നും പഞ്ചായത്ത് ബിജെപിയാണ് ഭരിച്ചിരുന്നതെങ്കിൽ അവിടെ മുൻപ് തന്നെ റോഡ് വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് വരെ തന്റെ ഒരു പദ്ധതിയും നടപ്പാക്കില്ലെന്ന വാശിയാണ് ഇവിടുത്തെ രാഷ്ട്രീയക്കാർക്കെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കല്ലിയൂർ പഞ്ചായത്തിൽ വന്നുനോക്കിയാൽ ഒരു സിനിമാക്കാരനായ, കെട്ടിയിറക്കിയ എം.പി എന്ത് ചെയ്തുവെന്ന് വിമർശിക്കുന്നവർക്ക് മനസിലാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.