
സ്വന്തം ലേഖകൻ
മലപ്പുറം : വാണിയമ്പലത്തെ ശ്രീ ത്രിപുരസുന്ദരീ ക്ഷേത്രത്തിൽ ഹിജാബും, ഷൂസും ധരിച്ച് യുവതി പ്രവേശിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ശ്രീ ത്രിപുര സുന്ദരീ ക്ഷേത്ര സെക്രട്ടറി ശരത് കുമാർ, ക്ഷേത്രത്തിൽ ഷൂസും, ഹിജാബും ധരിച്ച് പ്രവേശിച്ച യുവതിയ്ക്കെതിരെ പരാതി നൽകുകയായിരുന്നു.
ശ്രീകോവിലിന് മുന്നിൽ ഹിജാബും, ഷൂസും ധരിച്ച് ഇരിക്കുന്ന പെൺകുട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹിജാബും ഷൂസും ധരിച്ച് യുവതി ക്ഷേത്രത്തിൽ പ്രവേശിച്ചത് ഹിന്ദുക്കളുടെ മതവികാരം ബോധപൂർവ്വം വ്രണപ്പെടുത്തിയെന്നും പ്രദേശത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതായും ക്ഷേത്ര സെക്രട്ടറി ശരത് കുമാർ നൽകിയ പരാതിയിൽ വ്യക്തമാക്കി.







