
സ്വന്തം ലേഖകൻ
കൊല്ലം: സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ അരിവാൾ ചുറ്റിക ചിഹ്നമുള്ള മാസ്‌ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിങ് ഓഫീസർക്കെതിരെ നടപടി. വ്യാപക പ്രതിഷേധത്തിനൊടുവിലാണ് കെ. സരസ്വതിയെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തത്.
മുഖത്തല ബ്ലോക്കിൽ കൊറ്റങ്കര പഞ്ചായത്തിലെ കശുവണ്ടി ഫാക്ടറി ബൂത്തിലാണ് പാർട്ടി ചിഹ്നമുള്ള മാസ്‌ക് ധരിച്ച് ഉദ്യോഗസ്ഥ എത്തിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസുകാരുടെ പരാതിയിൽ ഉദ്യോഗസ്ഥയെ കളക്ടർ ഡ്യൂട്ടിയിൽ നിന്നും മാറ്റിയിരുന്നു. മവിഷയത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ പാർട്ടികൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.







