Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: ഇരിക്കൂറിൽ വീടിന് പിൻഭാഗത്ത് അലക്കിക്കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയെ ഭൂമി താഴ്ന്ന് കാണാതായി. ഭൂമി താഴ്ന്ന് കാണാതായ വീട്ടമ്മ പത്ത്മീറ്റർ അകലെയുള്ള കിണറ്റിൽ വീണു. നല്ല താഴ്ചയുള്ള കിണറായിരുന്നെങ്കിലും 42കാരി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ആയിപ്പുഴ കെഎ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് ഭൂമി താഴ്ന്ന് കിണറ്റിൽ വീണത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടീന്റെ പിൻഭാഗത്ത് നിന്ന് വസ്ത്രങ്ങൾ അലക്കുന്നതിനിടെ പെട്ടന്ന് ഭൂമി താഴ്ന്ന് പോകുകയും വീടിന് പത്ത്മീറ്റർ ദൂരെയുള്ള അയൽവാസിയുടെ കിണറിനടിയിലേക്ക് എത്തുകയുമായിരുന്നു. ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക് പതിച്ചതെന്ന് വീട്ടമ്മ പറയുന്നു.

ഇരുമ്പ് ഗ്രിൽ കൊണ്ട് മൂടിയതായിരുന്നു കിണർ. കിണറ്റിൽ നിന്ന് കരച്ചിൽ കേട്ട അയൽവാസിയായ സ്ത്രി ഇവരെ കാണുകയും ഒച്ചവച്ച് അയൽവാസികളെ കൂട്ടുകയുമായിരുന്നു. എന്നാൽ വീഴ്ചയുടെ ആഘാതത്തിൽ ഇവർക്ക് കാര്യമായ പരിക്കുകൾ ഏറ്റിട്ടില്ല.

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അഗ്‌നിശമന സേനയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തിയാണ് വീട്ടമ്മയെ പുറത്തെടുത്തത്. ഉടൻ തന്നെ കണ്ണൂരിലെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.