Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കൊച്ചി: ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത് സുകുമാരക്കുറുപ്പ് മോഡലിലെന്നു സൂചന. ഇൻഷ്വറൻസ് തുക തട്ടിയെടുക്കുന്നതിനു വേണ്ടി ബാലഭാസ്‌കറിനെ ഒപ്പമുണ്ടായിരുന്നവർ തന്നെയാണ് കൊലപ്പെടുത്തിയതെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബാലഭാസ്‌കർ കൊല്ലപ്പെട്ടതിനു എട്ടു മാസം ഇദ്ദേഹത്തിന്റെ പേരിൽ ഇൻഷ്വറൻസ് എടുത്തത് സംബന്ധിച്ചുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ കാരണത്തിലേയ്ക്കു വിരൽ ചൂണ്ടുന്നത്.

മരണത്തിന് 8 മാസം മുൻപ് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയിൽ നൽകിയിരിക്കുന്നത് സുഹൃത്ത് വിഷ്ണു സോമസുന്ദരത്തിന്റെ മൊബൈൽ നമ്പറും ഇ മെയിൽ വിലാസവുമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസന്വേഷിക്കുന്ന സിബിഐ ഇതുസംബന്ധിച്ച് പരിശോധന തുടങ്ങി. ഇതിന്റെ ഭാഗമായി ഇൻഷുറൻസ് കമ്ബനിയിലെ രണ്ട് ജീവനക്കാരെ ചോദ്യം ചെയ്തു. ഇൻഷുറൻസ് പോളിസി സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു.

ബാലഭാസ്‌കറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം പിന്നീട് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ അറസ്റ്റിലായിരുന്നു. ഇയാളുടെ മൊബൈൽ നമ്ബറും ഇ മെയിലും പോളിസിക്കായി നൽകിയിരിക്കുന്നതാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്.

ബാലഭാസ്‌കർ വാഹനാപകടത്തിൽ മരണപ്പെട്ട സാഹചര്യം കൂടി കണക്കിലെടുത്ത് പോളിസി സംബന്ധിച്ച് അന്വേഷണം വേണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. ബാലഭാസ്‌കറിനെ അപകട ശേഷം ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്.