നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു: വാട്ടർ അതോറിറ്റി ഉണർന്നു; അട്ടിച്ചിറ – മുണ്ടകത്തിൽക്കടവ് – ചാത്തന്മല കുടിവെള്ള പദ്ധതിയ്ക്കു തുടക്കമായി
തേർഡ് ഐ ബ്യൂറോ
കോട്ടയം: നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു. വാട്ടർ അതോറിറ്റി ഉണർന്നതോടെ വർഷങ്ങളായി മുടങ്ങിക്കിടന്ന അട്ടിച്ചിറ – മുണ്ടകത്തിൽക്കടവ് – ചാത്തന്മല കുടിവെള്ള പദ്ധതിയ്ക്കു ജീവൻ വച്ചു. കഴിഞ്ഞ ദിവസം അസി.എക്‌സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ പ്രദേശത്ത് സന്ദർശനം നടത്തി പദ്ധതി അവലോകന യോഗം ചേർന്നു. ഇതേ തുടർന്നാണ് പദ്ധതിയ്ക്കു പുതുജീവൻ വച്ചത്.
അസി.എക്‌സിക്യൂട്ടിവ് എൻജിനിയറുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പ്രദേശത്ത് കുടിവെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മത്സ്യതൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ എക്‌സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു പിന്നാലെ മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറിയും മുൻ. കൗൺസിലറുമായ അനീഷ് വരമ്പിനകം ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രദേശത്തെ കുടിവെള്ള പദ്ധതിയ്ക്കു ജീവൻ വച്ചത്.