കോട്ടയം ജില്ലയിൽ 434 പേർക്കു കൂടി കോവിഡ്: 432 പേർക്കും സമ്പർക്കത്തിലൂടെ രോഗം; അതീവ ജാഗ്രതയിൽ കോട്ടയം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം ജില്ലയിൽ പുതിയതായി 434 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 432 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി. പുതിയതായി 2983 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 201 പുരുഷൻമാരും 174 സ്ത്രീകളും 59 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 62 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

469 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ 5445 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 24100 പേർ കോവിഡ് ബാധിതരായി. 18620 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19195 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -45

ചങ്ങനാശേരി – 42

ഈരാറ്റുപേട്ട -31

കാഞ്ഞിരപ്പള്ളി, വിജയപുരം – 22

അയ്മനം -20

വൈക്കം, വാകത്താനം -19

തിരുവാർപ്പ് -18

ആർപ്പൂക്കര -16

കുമരകം -13

പാമ്പാടി -11

തലയാഴം, പനച്ചിക്കാട്-9

ഏറ്റുമാനൂർ -7

കടുത്തുരുത്തി, എരുമേലി, ടി.വി പുരം, മാടപ്പള്ളി,
പാല -6

കുറിച്ചി, കൂരോപ്പട,ഭരണങ്ങാനം, പള്ളിക്കത്തോട്, പാറത്തോട് -5

അതിരമ്പുഴ, കാണക്കാരി, നീണ്ടൂർ, വെച്ചൂർ, ചിറക്കടവ്, പുതുപ്പള്ളി, മേലുകാവ് – 4

തൃക്കൊടിത്താനം, തലയോലപ്പറമ്പ്, ചെമ്പ്, മുണ്ടക്കയം -3

കിടങ്ങൂർ, തിടനാട്, കറുകച്ചാൽ, വെള്ളൂർ, അയർക്കുന്നം,വാഴപ്പള്ളി,അകലക്കുന്നം,തലപ്പലം,ഞീഴൂർ,തലനാട്, നെടുംകുന്നം – 2

മണർകാട്, വെളിയന്നൂർ, പായിപ്പാട്, എലിക്കുളം,പൂഞ്ഞാർ തെക്കേക്കര, മറവൻതുരുത്ത്,
രാമപുരം, കോരുത്തോട്, തീക്കോയി, പൂഞ്ഞാർ, കങ്ങഴ, മീനച്ചിൽ, മാഞ്ഞൂർ, മുളക്കുളം – 1